ഇന്ന് ശ്രീനാരായണ ഗുരു സമാധി ദിനം: ഇന്ത്യന്‍ ഫാഷിസമെന്നത് രാഷ്ട്രീയമായും വൈജ്ഞാനികമായും ന്യൂനപക്ഷമാണ്. എന്നാല്‍, അതൊരു അധീശ ന്യൂനപക്ഷമായി ഇന്ത്യന്‍ ജനതയെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്. സവര്‍ണവും വൈദികവുമായൊരു സംസ്കാരത്തെ ഇന്ത്യയുടെ ദേശസംസ്കാരമായി അടിച്ചേല്‍പ്പിക്കാനും അതിലൂടെ രാഷ്ട്രീയ നേട്ടം കൊയ്തെടുക്കാനുമാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. ഈ സവര്‍ണ ഫാഷിസത്തെ രാഷ്ട്രീയമായും സാംസ്കാരികമായും തകര്‍ക്കണമെങ്കില്‍ ബോധപൂര്‍വമായ ശ്രമം അനിവാര്യമാണ്. കേരളീയ നവോത്ഥാനവും അതിന്റെ കേന്ദ്രസ്ഥാനത്തുനിന്ന് നാരായണ ഗുരു, അയ്യങ്കാളി, സഹോദരനയ്യപ്പന് മുതലായവരും പകര്‍ന്നുനല്‍കിയ സാഹോദര്യം, മാനവികത,...