നീറ്റ് പരീക്ഷാ ക്രമക്കേടുകൾ അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) യുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായി നിരാഹാരം അനുഷ്ഠിക്കുന്ന സോനം വാങ് ചുങ്ങിന്റെ സമരം 20 ദിവസത്തോട് അടുക്കുകയാണ്. ജൂൺ 28 മുതലാണ് വാങ് ചുങ് ഡൽഹിയിലെ ജന്തർമന്തറിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്ത്കുന്നത്.
ഔൻപത് കിലോയോളമാണ് ഈ കാലയളവിൽ വാങ്ചുങ്ങിന്റെ ശരീരഭാരത്തിൽ കുറവുണ്ടായത്. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയിൽ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രതിഷേധത്തിനിടെ നിരാഹാരപന്തലിൽ എത്തിയ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ വാങ്ചുങ്ങിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ടു.
മോശമായ ആരോഗ്യസ്ഥിതിയെ തുടർന്ന് വാങ്ചുങ്ങിനോട് നിരാഹാരം അവസാനിപ്പിക്കാൻ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരിക്കുകയാണ്. ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, രാജ്യസഭാംഗം കപിൽ സിബൽ, അഭിനേത്രിയായ സോനാക്ഷി സിൻഹ, അതിഥി റാവു ഹൈദാരി, ഫാത്തിമ സന ഷൈഖ് തുടങ്ങിയവർ വാങ്ചുങ്ങിനോട് നിരാഹാരം അവസാനിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
