September 16 Wednesday 2026

September 16 Wednesday 2026

വന്ദേമാതരം: ഒരു പ്രത്രേക മതത്തിൻ്റെ കാര്യങ്ങൾ മതേതര രാജ്യത്ത് ആലപിക്കുന്നത് തെറ്റ് – മന്ത്രി സി.പി ജോൺ

ഒരു പ്രത്രേക മതത്തിൻ്റെ കാര്യങ്ങൾ മതേതര രാജ്യത്ത് ആലപിക്കുന്നത് തെറ്റാണെന്ന് മന്ത്രി സി.പി ജോൺ.  സ്വാതന്ത്ര ദിനത്തിലെ വന്ദേമാതര ആലാപന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഗാന്ധിജിയും നെഹ്റുവുമടക്കമുള്ളവർ ജീവിച്ചിരുന്ന കാലത്തുതന്നെ വന്ദേമാദരത്തിൻ്റെ നിശ്ചിത ഭാഗം പാടിയാൽ മതിയെന്ന് നിശ്ചയിച്ചിരുന്നു. എഐസിസി നയപരമായി തീരുമാനിച്ച അത്രയും ഭാഗം പാടിയാൽ മതിയെന്നാണ് തൻ്റെ പാർട്ടിയായ സിഎംപിയുടെ നിലപാടെന്നും സി.പി ജോൺ പറഞ്ഞു.

വന്ദേമാതരം മുഴുവൻ പടില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ആഗസ്റ്റ് നാലിലെ പൊതുഭരണവകുപ്പ് ഉത്തരവ് പ്രകാരം തലസ്ഥാനത്ത് മുഖ്യമന്ത്രിയും ജില്ലകളിൽ മന്ത്രിമാരും പങ്കെടുക്കുന്ന സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകളിൽ ദേശീയഗാനം മാത്രമേ ആലപിക്കൂ.

അതേസമയം, സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണമായി പാടും. അതാണ് തന്റെ നിലപാടെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ പറഞ്ഞു.  സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണമായി പാടാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് വിശദീകരണവുമായി ലോക്ഭവന്‍ രംഗത്തെത്തിയിരുന്നു.

Related