“ വന്ദേമാതരത്തിലെ ചില ചരണങ്ങളിൽ അധികം അറിയപ്പെടാത്തവയും അപൂർവമായി മാത്രം ആലപിക്കപ്പെടുന്നതും ഉണ്ട്. അതിൽ മതപരമായ ചില ആഖ്യാനങ്ങളും ചിഹ്നങ്ങളും ഉണ്ട്. അതെല്ലാം ഇന്ത്യയിലെ മറ്റു മതവിഭാഗങ്ങളുടെ ആശയങ്ങളുമായി ചേർന്നു പോകുന്നതായിരിക്കുകയില്ല ”.
1937 ലെ കോൺഗ്രസ് പ്രവർത്തനസമിതിയിൽ അവതരിപ്പിച്ച പ്രമേയത്തിൽ ജവഹർലാൽ നെഹ്റു പറഞ്ഞുവെച്ച വാക്കുകളാണിത്.
ഒടുവിൽ തങ്ങളുടെ ചരിത്ര നിലപാടിൽ നിന്നും വ്യതിചലിച്ചിരിക്കുകയാണ് കോൺഗ്രസ് പാർട്ടി. കേന്ദ്രസർക്കാരിന്റെ നിലപാടിനെ അതേപടി അംഗീകരിച്ച് തങ്ങളുടെ ദേശീയ ആസ്ഥാനമായ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചിരിക്കുകയാണ് കോൺഗ്രസ്. ദേശീയ നേതാക്കന്മാരുടെ സാന്നിധ്യത്തിൽ 90 വർഷം നിലനിന്ന തങ്ങളുടെ നിലപാടാണ് അവർ കയ്യൊഴിഞ്ഞത്. 1937 ൽ ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് യോഗമാണ് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതി എന്ന തീരുമാനത്തിൽ എത്തുന്നത്. വന്ദേമാതരത്തിന്റെ രചയിതാവ് കൂടിയായ രാജ്യത്തിന്റെ ദാർശനിക കവി രവീന്ദ്രനാഥ ടാഗോറുമായി ആലോചിച്ചതിനുശേഷമാണ് കോൺഗ്രസ് ഈ ഒരു തീരുമാനത്തിലേക്ക് എത്തിച്ചേരുന്നത്.
വന്ദേമാതരം പൂർണമായും ആലപിച്ചും യാതൊരു തടസ്സവും ഇതിനിടെ നേരിട്ടില്ലെന്നും എഐസിസി മാധ്യമ വിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞുവെക്കുന്നുണ്ട്. കോൺഗ്രസ് ഭരണം നിലനിൽക്കുന്ന തെലങ്കാന, ഹിമാചൽ പ്രദേശ്, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിച്ചതും ഇതിനോട് ചേർത്തുവയ്ക്കേണ്ടതുണ്ട്. വന്ദേമാതരത്തിന് മതത്തിന്റെ വർ
ണം നൽകി അതിനെ പ്രചരിപ്പിക്കുന്ന സംഘപരിവാർ നീക്കം രാജ്യത്ത് ശക്തിപ്പെടുന്ന കാലത്ത് കോൺഗ്രസിന്റെ ഈ നീക്കം തീർച്ചയായും അപലപിക്കപ്പെടേണ്ടതുണ്ട്.
