August 13 Thursday 2026

യുഎസ് – ഇറാൻ യുദ്ധം സമാധാന കരാർ പ്രാബല്യത്തിൽ

മാസങ്ങൾ നീണ്ടുനിന്ന യുഎസ് – ഇറാൻ സംഘർഷത്തിന് വിരാമം കുറിച്ചുകൊണ്ട് 14 ഇന സമാധാന പത്രത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വച്ചു. ഫ്രാൻസിലെ വെർസായ്സ് കൊട്ടാരത്തിൽ വച്ചാണ് കരാറിൽ ഒപ്പ് വച്ചത്. ജൂൺ 14ന് ഇരു രാജ്യങ്ങളും തമ്മിൽ കരാറിൽ ധാരണയായിരുന്നു. അന്നുതന്നെ കരാറിൽ പ്രാഥമികമായി ഇ -ഒപ്പും വെച്ചിരുന്നു. വെള്ളിയാഴ്ച ജനീവയിൽ ഔദ്യോഗിക പ്രഖ്യാപനം നടത്താനായിരുന്നു ആലോചന. എന്നാൽ അതിന് ഒരു ദിവസം മുമ്പ് തന്നെ ജി 7 ഉച്ചകോടിയോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ ട്രംപ് ധാരണ പത്രത്തിൽ ഒപ്പുവെക്കുകയായിരുന്നു.

ഇസ്ലാമാബാദ് മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ് എന്നാണ് ധാരണ പത്രം ഔദ്യോഗികമായി അറിയപ്പെടുന്നത്. കരാറിൽ ഒപ്പ് വെക്കുമ്പോഴും ലെബനാനിൽ ഇസ്രായേലിന്റെ ആക്രമണം തുടരുകയാണ്. ഇറാന്റെ എണ്ണക്കയറ്റുമതിക്ക് അമേരിക്ക അനുവാദം നൽകാനും ഹോർമൂസ് കടലിടുക്ക് തുറക്കാനും ധാരണയായി. കരാറിലൂടെ ഇറാന്റെ മരവിപ്പിച്ച വിദേശ ആസ്തികൾ അമേരിക്ക വിട്ടു നൽകും. ഇറാന്റെ പുനരുദ്ധാരണത്തിനായി 300 ബില്യൺ ഡോളർ നിക്ഷേപ ഫണ്ട് നൽകാമെന്നും അമേരിക്ക സമ്മതിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ ലെബനാൻ വിഷയത്തിലെ നിലപാട് കരാറിന്റെ ഗതിവിധികളെ നിർണയിക്കാൻ പോന്നതാണ്. പാക്കിസ്ഥാനും ഖത്തറുമാണ് യുദ്ധവിരാമ കരാറിനായി പരിശ്രമിച്ച രാജ്യങ്ങൾ എന്നതിനാൽ അന്താരാഷ്ട്ര തലത്തിൽ ഇരു രാജ്യങ്ങളുടെയും യശസ്സ് ഉയർന്നിട്ടുണ്ട്.

Related