August 13 Thursday 2026

ഭക്തിയുടെ രാഷ്ട്രീയം: ആർഎസ്എസ്, വിഭജനം, രാമക്ഷേത്ര പ്രസ്ഥാനം

1925ൽ വിജയദശമി ദിനത്തിൽ സ്ഥാപിതമായ രാഷ്ട്രീയ സ്വയം സേവക സംഘം (ആർഎസ്എസ് ), പ്രധാനമായും ഹൈന്ദവ പ്രചാരണത്തിലൂടെ 23 വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം ഇപ്പോഴത്തെ പാകിസ്താനായ പെഷവാർ മുതൽ മൈമൻസിംഗ് വരെയും, ഇപ്പോഴത്തെ ബംഗ്ലാദേശായ ധാക്കവരെയും തെക്ക് കന്യാകുമാരി മുതൽ വടക്ക് കശ്മീർ വരെയും വ്യാപിച്ചു.

1982ൽ കൊൽക്കത്തയിലെ മഹാരാഷ്ട്ര മണ്ഡലത്തിലെ മുലെ എന്ന, 80 വയസിനു മുകളിൽ പ്രായമുള്ള ഒരു ആർഎസ്എസ് പ്രവർത്തനെയും നാഗ്പൂരിലെ ലക്ഷ്മി എന്ന് പേരുള്ള മറ്റൊരു ആർഎസ്എസ് പ്രവർത്തകനെയും കാണാൻ അവസരം ലഭിച്ചു. ” ബലൂച്ചിസ്ഥാൻറെ തലസ്ഥാനമായിരുന്ന ക്വറ്റയിൽ ഞാനൊരു ആർ എസ് എസ് പ്രവർത്തകണമായിരുന്നു. വിഭജനത്തെ ശക്തമായി എതിർക്കാത്തതിനാൽ ഞാൻ ആർ എസ് എസ് വിട്ടു.” – അന്ന് ലക്ഷ്മി പങ്കുവെച്ചതാണിത്. “ഇന്ത്യയുടെ വിഭജനകാലത്ത് ലക്ഷക്കണക്കിന് ഹിന്ദുക്കളും മുസ്ലിംകളും ജീവൻ നഷ്ടപ്പെടുത്തിയെങ്കിലും അതിനോടാനുബന്ധിച്ചുള്ള ഭീകര കൂട്ടക്കൊലകളും എല്ലാം തന്നെ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ഇവിടെയൊക്കെയുള്ള വർഗീയ സംഘടനകൾ അവരുടെ ശക്തി തെളിയിക്കാനും വർഗീയത സൃഷ്ടിക്കുവാനും ഉപയോഗിക്കുകയാണ്.”

“ഏകദേശം 60 വർഷങ്ങൾക്ക്‌ മുൻപ് എന്റെ ബാല്യകാലത്ത് ഞാൻ കുറച്ചുകാലം ആർഎസ്എസ്സുമായി ബന്ധപെട്ടിരുന്നപ്പോൾ ഇത് നേരിട്ട് അനുഭവിച്ച വ്യക്തിയാണ്. വിഭജനകാലത്ത് ഹിന്ദു സ്ത്രീകൾക്കെതിരെ നടന്നു എന്ന് പറയപ്പെടുന്ന അതിക്രമംഗങ്ങളെക്കുറിച്ചുള്ള സാങ്കൽപ്പികവുമായ കഥകൾ ആവർത്തിച്ച് പ്രചരിപ്പിച്ചും ആർഎസ്എസ് തങ്ങളുടെ സംഘടനയെ വലിയ രീതിയിൽ വിപുലീകരിച്ചു.

1948 ജനുവരി 30ന് ആർഎസ്എസ് പ്രവർത്തകനായ നാഥുറാം വിനായക് ഗോഡ്‌സെയും സഹപ്രവർത്തകരും ചേർന്ന് മഹാത്മാ ഗാന്ധിയെ വധിച്ചതിനെത്തുടർന്ന് സർദാർ വല്ലഭായി പട്ടേൽ ആർഎസ്എസ്സിന് വിലക്ക് ഏർപ്പെടുത്തി. രാജ്യത്ത് ആർഎസ്എസ്സിനെതിരെ ഉയർന്ന ജനാരോഷം സംഘടനയെ 1925 ൽ സ്ഥാപിതമായ വർഷത്തിലെ അവസ്ഥയിലേക്ക് എത്തിച്ചു.

സേവാഗ്രാമയോഗം
മഹാത്മാഗാന്ധിയുടെ വധത്തെ തുടർന്ന് 1948 മാർച്ച് 11 മുതൽ 15 വരെ സേവാഗ്രാമത്തിൽ ഒരു യോഗം സംഘടിപ്പിച്ചു. ഈ യോഗത്തിൽ പ്രധാനമന്ത്രി പണ്ഡിത് ജവഹർലാൽ നെഹ്റു, ഡോക്ടർ രാജേന്ദ്രപ്രസാദ്, മൗലാന അബ്ദുൽ കലാം ആസാദ്, ജയപ്രകാശ് നാരായണൻ, ആചാര്യ കൃപലാനി, ഡോ സാക്കിർ ഹുസൈൻ, രാഷ്ട്രസന്ത് തുക്സോജി മഹാരാജ്, പണ്ഡിറ്റ് സുന്ദർലാൽ, മൃദുല സാരാഭായി, ശ്രീമൻ നാരായൺ, ഗുൽസാരിലാൽ നന്ദ, പ്യാരേലാൽ, ദേവദാസ് ഗാന്ധി, ഹരേ കൃഷ്ണ മഹ്താബ്, ശങ്കരറാവു ദേവ്, ജയനേന്ദ്രകുമാർ, ജാവേർഭായി പട്ടേൽ, തക്കർ ബാപ്പ, ആചാര്യ കാക്കകാലേൽക്കർ, കിഷോർഭായ് മസ്രുവാല, ജെ.സി കുമരപ്പ, ആചാര്യ ദാദാ ധർമ്മാധിക്കാരി എന്നിവർ പങ്കെടുത്തു. സർദാർ വല്ലഭായി പട്ടേൽ ആരോഗ്യപ്രശ്നങ്ങൾ കാരണം പങ്കെടുത്തില്ല. ഡോ റാം മനോഹർ ലോഹ്യയും പങ്കെടുത്തില്ല. യോഗത്തിന്റെ റിപ്പോർട്ട്‌ ആചാര്യ ദാദാ ധർമ്മാധികാരി നൽകി.

ആചാര്യ വിനോഭാ ഭാവേ സമ്മേളനത്തിൽ ഇങ്ങനെ പറഞ്ഞു:

” ആർഎസ്എസ് ജന്മമെടുത്ത സ്ഥലത്തുള്ള ആളാണ് ഞാൻ. ഞാൻ ജാതി ഉപേക്ഷിച്ചവനാണ്. ബാപ്പുവിനെ കൊന്നയാളുടെ ജാതിയിൽപ്പെട്ട ആളാണ് ഞാൻ എന്നത് എനിക്ക് മറക്കാൻ പറ്റില്ല. കുമാരപ്പയും കൃപലാനിയും സൈനിക സംവിധാനങ്ങൾക്കെതിരെ സംസാരിച്ചു. ഞാൻ മിണ്ടാതിരുന്നതും അവർ സംസാരിച്ചതും ദുഃഖം കൊണ്ടാണ്. എനിക്ക് ലജ്ജയും തോന്നിയിരുന്നു. കുറച്ചു വർഷങ്ങളായി പൗനാറിലാണ് ഞാൻ താമസിക്കുന്നത്. അവിടെ നിന്നും നാലോ അഞ്ചോ പേരെ ബാപ്പുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. വാർധയിലും നാഗ്പൂരിലും ഇതുപോലെ അറസ്റ്റ് നടന്നിട്ടുണ്ട്. എന്നാൽ, ഈ സംഘടനയുടെ വേരുകൾ ഇതിനോടകം തന്നെ അവിടെ ആഴത്തിൽ പടർന്നുകഴിഞ്ഞിരിക്കുന്നു. ഈ സംഘടന ഫാസിസ്റ്റ് സ്വഭാവമുള്ളതാണ്. പഞ്ചാബിലായാലും മദ്രാസിലായാലും എല്ലാ പ്രദേശത്തെ ഭാരവാഹികളും മുഖ്യസംഘാടകരും പലപ്പോഴും ബ്രാഹ്മണൻമാരാണ്. ആദ്യ സർസംഘചാലകനായ ഹെഡ്ഗേവാറിന്റെ മരണശേഷം 1940 മുതൽ ശ്രീ ഗോൾവൽക്കർ ‘ഗുരുജി’ എന്ന സംഘടനയുടെ തലവനായി. ഈ സംഘടനയിലുള്ളവർ മറ്റുള്ളവരെ വിശ്വാസത്തിലെടുക്കാറില്ല. ഗാന്ധിജിയുടെ തത്വം സത്യമായിരുന്നു. എന്നാൽ, ഇവരുടെ തത്വം അസത്യമാണെന്ന് തോന്നുന്നു. അസത്യം ഇവരുടെ പ്രവർത്തനരീതിയുടെയും സംവിധാനത്തിന്റെയും തത്വചിന്തയുടെയും അഭിഭാജ്യഘടകമാണ് “

ഭഗവത്ഗീതയെ അവർ വ്യാഖ്യാനിക്കുന്ന രീതിയെയും വിനോഭാ ഭാവേ രൂക്ഷമായി വിമർശിച്ചു. ആദരണീയരായ മൂപ്പന്മാരെപ്പോലും കൊല്ലുന്നതിനെ ന്യായീകരിക്കുന്ന തരത്തിൽ ഗീതയെ വ്യാഖ്യാനിക്കുകയും അർജുനൻറെ പ്രവർത്തനത്തെ ഒരു മാതൃകയാക്കി ഉയർത്തിക്കാട്ടുകയും ചെയ്യുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. ആർഎസ്എസ് വെറും കലാപകാരികളുടെ സംഘമല്ലെന്നും സ്വന്തമായ പ്രത്യശാസ്ത്രവും മതഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുന്ന പ്രത്യേക രീതിയും ഉള്ള ഒരു ധാർശിക സംഘടനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സർദാർ വല്ലഭായി പട്ടേലുമായി നടത്തിയ കത്തിടപാടുകൾക്ക് ശേഷം ചില നിബന്ധനകൾ പാലിക്കുമെന്ന് ഗോൾവാൾക്കർ രേഖമൂലം ഉറപ്പ് നൽകിയെങ്കിലും യഥാർത്ഥത്തിൽ നടപ്പിലാക്കിയില്ല. രഹസ്യ സ്വഭാവം നിലനിർത്തുന്ന തന്റെ നയം തുടർന്നുകൊണ്ട് ഗോവധ നിരോധനം, മതപരിവർത്തനം തുടങ്ങിയ ഹിന്ദുത്വ വിഷയങ്ങളെ കേന്ദ്രീകരിച്ച് ആർഎസ്എസ് തന്റെ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തികൊണ്ടിരുന്നു.

ഷാ ബാനോ കേസും രാമക്ഷേത്ര പ്രസ്ഥാനവും

1985ൽ ആർഎസ്എസ് തന്റെ പ്രവർത്തനത്തിന്റെ 60 വർഷം പൂർത്തിയാക്കി. അതേ വർഷം തന്നെ 1978ൽ ഭർത്താവ് വിവാഹമോചനം നൽകിയിരുന്ന ഇൻഡോറിലെ ഒരു മധ്യവർഗ്ഗ മുസ്ലിം വനിതയായ ഷാ ബാനോയുടെ കേസിൽ 1985 ഏപ്രിൽ 23ന് സുപ്രീംകോടതി സുപ്രധാനമായ ഒരു വിധി പ്രസ്താവിച്ചു. ക്രിമിനൽ പ്രൊസീജർ കോഡിലെ 125 വകുപ്പ് പ്രകാരം ഭർത്താവ് ഭാര്യയ്ക്ക് ജീവനാംശം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. മതമോ ജാതിയോ നോക്കാതെയുള്ള ഒരു വിധിയായിരുന്നു അത്. ഇന്ത്യയിലുടനീളമുള്ള മുസ്ലിംകളെ ‘ ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് ‘ തെറ്റിദ്ധരിപ്പിച്ചു. “ഞങ്ങളുടെ മതകാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കില്ല,”, “ഇത് നിയമത്തിന്റെ പ്രശ്നമല്ല, വിശ്വാസത്തിന്റെ പ്രശ്നമാണ്” തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് ഖുർആനും ശരീഅഃ നിയമവും ചൂണ്ടിക്കാട്ടി അവർ രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിന് നേതൃത്വം നൽകി.

പ്രധാനമന്ത്രി രാജീവ് ഗാന്ധി 1986 പാർലമെന്റിലൂടെ നിയമനിർമ്മാണം നടത്തി സുപ്രീംകോടതിയുടെ വിധിയെ അസാധുവാക്കി. അതേസമയം 1948 മഹാത്മാഗാന്ധിയുടെ വധത്തെ തുടർന്ന് നിരോധാനം നേരിട്ട ശേഷം വീണ്ടും തങ്കളുടെ പഴയ സ്വഭാവത്തിലേക്ക് മടങ്ങിയ ആർഎസ്എസ്, ബാബരി മസ്ജിദ് ശ്രീരാമന്റെ ജന്മസ്ഥലത്താണ് നിലകൊള്ളുന്നതെന്ന ചരിത്രപരമായി വിവാദ വിഷയത്തെ വീണ്ടും ഉയർത്തിക്കൊണ്ടുവന്നു.

” ഇത് നിയമത്തിന്റെ വിഷയമല്ല വിശ്വാസത്തിന്റെ വിഷയമാണ് ” എന്ന അതേ മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് തന്റെ രാഷ്ട്രീയ വിഭാഗമായ ബിജെപി, വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ് ദൾ, ദുർഗാവാഹിനി, രാഷ്ട്ര സേവിക സമിതി, അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്, കൂടാതെ രാജ്യത്തുടനീളം ഗ്രാമങ്ങളിലും നഗരങ്ങളിലെ തെരുവുകളിലും രൂപംകൊണ്ട അനേകം പ്രാദേശിക ഹിന്ദു സംഘടനകളുടെയും അണിനിരത്തി ആർഎസ്എസ് രാമക്ഷേത്ര പ്രസ്ഥാനം ആരംഭിച്ചു.

ഹിന്ദു വോട്ടുകൾ നഷ്ടപ്പെടും എന്ന ഭയമുള്ളതിനാൽ കേന്ദ്രത്തിലും ഉത്തർപ്രദേശിലും അധികാരത്തിലിരുന്ന കോൺഗ്രസ് പാർട്ടിയും ഈ പ്രസ്ഥാനത്തോട് സജീവമായി സഹകരിച്ചു. ഇതിനുള്ള ഉദാഹരണമാണ് 1989 അപ്പോഴുള്ള ഉത്തർപ്രദേശ് പ്രധാനമന്ത്രിയായ നാരായൺ ദത്ത് ദീവാരിയും കേന്ദ്ര ആഭ്യന്തരമന്ത്രിയായ ഭൂട്ടാസിങ്ങും വിഎച്ച്പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. 1989 നവംബർ 9 നടത്താനിരുന്ന റാം ശിലാപൂജ ഘോഷയാത്രയ്ക്കുള്ള ഒരു പെരുമാറ്റ ചട്ടം അന്തിമമാക്കി. ഘോഷയാത്ര നിയമങ്ങൾ മുൻകൂട്ടി അറിയിക്കുക, പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഒഴിവാക്കുക, ജില്ലാ ഭരണകൂടാവുമായി സഹകരിക്കുക, ഇതൊക്കെയായിരുന്നു വ്യവസ്ഥ. ദൗ ദയാൽ ഖന്ന, ശ്രീ ദീക്ഷിത് ( ഉത്തർ പ്രദേശ് മുൻ ഡിജിപി ), ഓംകാർ ഭാവേ, സുരേഷ് ഗുപ്ത (മുൻ വൈസ് ചാൻസിലർ ), മഹേഷ്‌ നാരായൺ സിംഗ്, എന്നിവർ അടക്കമുള്ളവർ ഒപ്പുവച്ചു. ഇത്തരം പരിപാടികൾ കഴിഞ്ഞ് രാജീവ്‌ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണം തേങ്ങ ഉടച്ചു തുടക്കം കുറിച്ചു. ” ഇനി നമ്മൾ രാമരാജ്യം കൊണ്ട് വരും ” എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന തർക്ക ഭൂമിയുടെ ഭാഗമായി കണക്കാക്കപ്പെടുന്ന ബാബരി മസ്ജിദിൽ നിന്ന് ഏകദേശം 100 അടി അകലെയുള്ള സ്ഥലത്ത് പുതിയ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ നടത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി ഭൂട്ട സിംഗ് അനുമതി നൽകി. കേന്ദ്രത്തിലും സംസഥാനത്തും അധികാരത്തിലിരുന്ന കോൺഗ്രസ്‌ സർക്കാരുകാരുടെ സഹകരണത്തോടെയാണ് ഈ ചടങ്ങ് നടത്തിയത്.

1989 ഒക്ടോബർ 24 ബഗൽപ്പുരിലെ ശിലാപൂജ ഘോഷയാത്ര മനപ്പൂർവം മുസ്ലിം ജനത തിങ്ങിപാർത്തിരുന്ന താത്തർപൂറിലേക് പോലീസ് തിരിച്ചുവിട്ടു. തുടർന്ന് നവംബർ മുതൽ ഡിസംബർ വരെ നടന്ന കലാപങ്ങളിൽ രണ്ടായിരത്തോളം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് മുസ്ലിം വീടുകളും അവരുടെ ജീവിതമാർഗങ്ങളും നശിപ്പിക്കുകയും ചെയ്തു. സാമുദായിക പ്രശ്നങ്ങൾ അവിടെയുള്ള പോലീസിലേക്കും ഭരണസംവിധാനത്തിലേക്കും വരെ വ്യാപിച്ചിരുന്നു എന്ന് ഇത് തെളിയിക്കുന്നു.

പതിമൂന്ന് വർഷത്തിന് ശേഷം നരേന്ദ്രമോദി ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന കാലത്ത്, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയ് രാജധർമ്മം പാലിക്കുന്നതിൽ മോദി പരാജയപ്പെട്ടു എന്ന് പരസ്യമായി പറയുകയുണ്ടായി. പിന്നീട് മോദി മൂന്ന് തവണ മുഖ്യമന്ത്രിയും മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായും സേവനമനുഷ്‌ടിച്ചു.

2020 ആഗസ്റ്റ്‌ അഞ്ചിന് മോദി ഭൂമിപൂജ നടത്തി. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് 2024 ജനുവരി 22ന് പൂർണമായും നിർമാണം പൂർത്തിയാകാത്ത ക്ഷേത്രത്തിൽ രാമ ലല്ലയുടെ വിഗ്രഹ പ്രതിഷ്ഠ നടത്തുകയും ജനുവരി 23 ന് തന്നെ ജനങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു. ചടങ്ങുകളുടെ മുൻപന്തിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതരും പ്രവർത്തിച്ചു. ഇതിലൂടെ 1985 ആരംഭിച്ച ഈ പ്രസ്ഥാനം ആർഎസ്എസ്സും അതിന്റെ രാഷ്ട്രീയ വിഭാഗമായ ബിജെപിയും ചേർന്ന് രൂപപ്പെടുത്തിയും നിയന്ത്രിക്കുകയും ചെയ്യുന്നതാണെന്ന് വാദം ഉയരുന്നു. ക്ഷേത്ര ഭരണസമിതിയിൽ പ്രവർത്തിക്കുന്നവരിൽ ആർഎസ്എസ് പ്രവർത്തകരും ഉണ്ട്.

ഇപ്പോഴത്തെ വിവാദങ്ങൾ
ക്ഷേത്രത്തിലെ പണവും ആഭരണങ്ങളും മോഷണം പോയെന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു. ഇതിനെ ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് ഭാവിയിലെ ആർഎസ്എസ് സർസംഘചാലകനായി പറയപ്പെടുന്ന ദത്താത്രേയ ഹോസബാലെ ആരോപിക്കുന്നു. ഡോക്ടർ രാം മനോഹർ ലോഹ്യയുടെ ഭാഷയിൽ പറഞ്ഞാൽ ഇത് ഹിന്ദുക്കളും ഹിന്ദുക്കളാണെന്ന് പറഞ്ഞു നടക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ്.

” ദത്താത്രേയജീ, എല്ലാ ഹിന്ദുക്കളും നിങ്ങളുടെ കൂടെയില്ല, നാലിൽ മൂന്ന് ഭാഗം ഹിന്ദുക്കളും നിങ്ങളോടൊപ്പമില്ല ”
നൂറ്റാണ്ടുകളായി ഒരു ചെറിയ വിഭാഗം ഉയർന്ന ജാതിക്കാർ മതത്തിന്റെ പേരിൽ വൻതോതിൽ സമ്പത്ത് സമാഹരിച്ചുകൊണ്ടിരിക്കുന്നു. നൂറിലധികം വർഷങ്ങളായി അവർ നടത്തുന്ന ശിശുമന്ദിരങ്ങൾ, ആശുപത്രികൾ, ദീൻ ദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, റാം ഭാവു മൽഗി പ്രബോദിനി തുടങ്ങിയ അനേകം സ്ഥാപനങ്ങളുടെ കണക്കുകൾ പൊതുജനങ്ങൾക്ക് മുന്നിൽ കാണിച്ചിട്ടില്ല. ആയതിനാൽ പൂർണ്ണമായും ആർഎസ്എസ് നിയന്ത്രണത്തിലുള്ള രാമക്ഷേത്രത്തിന്റെ കണക്കുകൾ എങ്ങനെ വിശ്വാസയോഗ്യമാകും.

വിവാദ ഭൂമിയെ സംബന്ധിച്ചുള്ള 2019 നവംബർ 9 ലെ സുപ്രീംകോടതി വിധി അതിനുമുമ്പ് അലഹബാദ് ഹൈക്കോടതിക്ക് ഉടമസ്ഥാവകാശം വ്യക്തമായി പ്രവചിക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു വന്നത്. കൂടാതെ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ക്ഷേത്രനിർമാണവും പ്രാണ പ്രതിഷ്ഠയും നടത്തി.

 

—————————————————–

Related