ലോകകപ്പ് ഫുട്‌ബോൾ കിരീടം സ്‌പെയിനിന്. ഫൈനൽ പോരാട്ടത്തിൽ അർജന്റീനയൈ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്‌പെയിൻ കിരീടം സ്വന്തമാക്കിയത്. രണ്ടാം തവണയാണ് സ്പെയിൻ ലോകകപ്പ് കിരിടം ചൂടുന്നത്. 2010 ൽ ആയിരുന്നു മുൻപ് സ്പെയിൻ ചാമ്പ്യൻമാരായാത്.
കളിയിലുടനീളം ആധിപത്യം നേടിയ സ്പെയിൻ എക്‌സ്ട്രാ ടൈമിലെ ഗോളിലാണ് വിജയം കണ്ടത്. 106 ാം മിനിറ്റിൽ ഫെറാൻ ടോറസാണ് സ്പാനിഷ് പടയുടെ വിജയഗോൾ നേടിയത്. പോസ്റ്റിനു സമീപത്തു നിന്ന് നിക്കോ വില്യംസ് ഹെഡറിലൂടെ നൽകിയ പന്തെടുത്ത് ഷോട്ടെടുത്ത ഫെറാൻ ടോറസ് അർജന്റീനയുടെ വല കുലുക്കുകയായിരുന്നു.
