അയോദ്ധ്യ രാമക്ഷേത്രതിന് ഭക്തർ നൽകിയ കൊടിക്കണക്കിന് വിലമതിക്കുന്ന വസ്തുക്കൾ കൊള്ളയടിച്ച സംഭവത്തിൽ ഉത്തർപ്രദേശ് രാഷ്ട്രീയം കത്തി നിൽക്കുകയാണ്.ഭക്തരും, പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ശ്രീ രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വി എച് പി ഉപാദ്യക്ഷനുമായ ചമ്പത് റായി, ട്രസ്റ്റ് അംഗം അനിൽ മിശ്ര എന്നിവർ രാജി വെച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശ പ്രകാരം എട്ട് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.ഇവരെ അറസ്റ്റ് ചെയ്ത് പ്രശ്നം അവസാനിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ്, ചമ്പത് റായിക്ക് രാജി വെക്കേണ്ടവന്നത്. സുപ്രീം കോടതിയുടെ നിരീക്ഷണത്തിൽ ഒരു ജുഡീഷ്യൽ കമ്മിഷനെ ആവശ്യപെട്ടിരിക്കുകയാണ് പ്രതിപക്ഷം. ജൂൺ പതിമൂന്നിന് രൂപീകരിച്ച പ്രത്യേക അന്വേഷണ കമ്മിഷൻ കഴിഞ്ഞ ദിവസമാണ് അവിനാശ് ശുക്ല, മനീഷ് കുമാർ, ഉൾപ്പെടെ എട്ട് പേർക്കെതിരെ കേസ് എടുക്കാൻ നിർദേശിചത്. ഉത്തർപ്രദേശിൽ അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാമയിരിക്കെ ഭരണ പ്രതിപക്ഷ ക്ഷേത്ര കൊള്ള നിർണായകമാണ്.ബാങ്കിൽ നിക്ഷേപിക്കുന്ന തുകയിൽ കുറവ് കണ്ടതിനെ തുടർന്നുണ്ടായ സംശയമാണ് കൊള്ള വെളിച്ചത്ത് കൊണ്ടുവന്നത്. 6-7 ലക്ഷം രൂപ ലഭിക്കേണ്ട ഇടത് 500 രൂപയുടെ കെട്ടുകളിൽ ഗണ്യമായ കുറവ് അനുഭവപെട്ടതിനെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. സി സി ടി വി ദൃശ്യങ്ങളും തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ സഹായിച്ചു. 7-7.5 കോടി രൂപ നഷ്ടപെട്ടതായാണ് പ്രാഥമിക കണക്ക്.ആകെ 70. 80 ലക്ഷം രൂപ അന്വേഷണസംഘം കണ്ടുകെട്ടിയിട്ടുണ്ട്. പാർട്ടിയിൽ നിന്നും സന്യാസിമാരിൽ നിന്നും ഉയർന്ന കടുത്ത വിമർശനങ്ങൾ ബി ജെ പിക്ക് തിരിച്ചടിയായിട്ടുണ്ട്.
