September 16 Wednesday 2026

September 16 Wednesday 2026

സെൻസസ് ചോദ്യാവലിയിൽ മാതാപിതാക്കളുടെ ജന്മസ്ഥലവും മതവും; പൗരത്വ രജിസ്റ്ററിനെന്ന് ആശങ്ക

2027 ലെ സെൻസസ് ചോദ്യാവലിയിൽ മാതാപിതാക്കളുടെ ജന്മസ്ഥലവും മതവും ഉൾപ്പെട്ടതായി റിപ്പോർട്ട്. ലഡാക്ക് ഉൾപ്പെടെയുള്ള നാല് മഞ്ഞുമൂടിയ സംസ്ഥാനങ്ങൾക്കായി നേരത്തെ നടക്കുന്ന സെൻസസിലെ ചോദ്യാവലിയിലാണ് മാതാപിതാക്കളുടെ മതവും, ജന്മസ്ഥലവും ചോദ്യാവലിയിൽ ഉൾപ്പെട്ടത്. അനധികൃത കുടിയേറ്റക്കാരെ ഇല്ലാതെയാക്കുവാൻ എന്ന അവകാശവാദത്തോടെ എസ് ഐ ആറിലൂടെ മുസ്ലിം ന്യൂനപക്ഷങ്ങളെ പുറന്തള്ളിയ നടപടിയുടെ വെളിച്ചത്തിലാണ് നിലവിലെ സെൻസസിലെ ഇത്തരം ചോദ്യാവലികൾ ആശങ്ക ഉയർത്തുന്നത്.

നാൽപത് ചോദ്യങ്ങളാണ് ചോദ്യാവലിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ 13 ചോദ്യങ്ങൾ 2011ലെ സെൻസസിൽ നിന്നും അധികമായി ഉള്ളതാണ്. സ്ഥിരമായ മേൽവിലാസം, കുടുംബ വിവരങ്ങൾ, ദേശീയത, മാതാപിതാക്കളുടെ വിവരങ്ങൾ പോലുള്ള ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിന് സമാനമായ ചോദ്യങ്ങളാണ് പുതിയതായി ഉൾപ്പെടുത്തിയ ചോദ്യാവലിയിലെ ചോദ്യങ്ങളിൽ ഉള്ളത് എന്നതാണ് ന്യൂനപക്ഷങ്ങളെ അടക്കം ആശങ്കയിൽ ആഴ്‌ത്തുന്നത്. 2019 ലെ ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കൽ പരിശീലനത്തിൽ ആവശ്യപ്പെട്ട ചോദ്യങ്ങളുമായി സെൻസസ് ചോദ്യാവലിയിലെ പുതിയ ചോദ്യങ്ങൾക്ക് ബന്ധമുള്ളതായി ആരോപണം ഉയർന്നിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് ജനിച്ചവരുടെ മാതാപിതാക്കളുടെ ജന്മസ്ഥലവും സെൻസസിൽ രേഖപ്പെടുത്തുന്ന രീതിയിലാണ് ചോദ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

Related