October 13 Tuesday 2026

ഫലസ്തീൻ ഫുഡ്‌ബോളർ സലീം അൽ അഷ്‌കർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഫലസ്തീൻ ഫുഡ്‌ബോളർ സലീം അൽ അഷ്‌കർ (32) കൊല്ലപ്പെട്ടു. ഇസ്രായേൽ ഗസ്സ മുനമ്പിൽ സമീപ ദിവസം നടത്തിയ വെടിവെപ്പിലാണ് സലീം അൽ അഷ്‌കർ കൊല്ലപ്പെട്ടതെന്നാണ് ഫലസ്തീൻ ഫുട്ബോൾ ഫെഡറഷൻ അറിയിച്ചത്. ലോകമെങ്ങും ഫുട്ബോൾ ലോകകപ്പിന്റെ ആരവങ്ങൾ നിറഞ്ഞു നിൽക്കുന്ന വേദികളും തെരുവുകളും ഫലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോളാണ് സലീമിന്റെ വിയോഗം.

അഞ്ച് മാസങ്ങൾക്ക് മുൻപാണ് സലീം വിവാഹിതനായത്. ഭാര്യ ഗർഭിണിയായിരിക്കെയാണ് സലീമിന്റെ വിയോഗം. ചിലിയൻ ക്ലബ്‌ ആയ ഡിപ്പോർട്ടീവോ ഫലസ്തീനോ സലീമിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. 2023 ൽ തുടങ്ങിയ ഇസ്രായേലിന്റെ ഗസ്സ കൂട്ടക്കൊലയിൽ ആയിരത്തിൽ അധികം കായിക താരങ്ങളാണ് കൊല്ലപ്പെട്ടത്. ഇതിൽ നൂറിലധികം പേരും ഫുട്ബോൾ താരങ്ങളാണ്.

Related