അധിനിവേശ സാമ്രാജ്യത്വ ശക്തികളോട് എതിരിട്ട് മൂന്ന് പതിറ്റാണ്ടുകാലം ഇറാനെ നയിച്ച ആയത്തുള്ള അലി ഖാംനഈക്ക് ഇറാൻ ജനത കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തിലാണ് അലി ഖാംനഈ കൊല്ലപ്പെടുന്നത്. ജന്മദേശമായ മഷ്ഹദിലെ ഇമാം റിസാ കുടീരത്തിലാണ് മയ്യത്ത് കബറടക്കിയത്. ആറു ദിവസം നീണ്ടുനിന്ന ചടങ്ങിൽ ദശലക്ഷങ്ങളാണ് ഖാംനഈക്ക് അന്ത്യോപചാരമർപ്പിക്കാൻ തെരുവുകളിലേക്ക് ഒഴുകിയെത്തിയത്.
പ്രാദേശിക സമയം രാവിലെ ആറുമണിക്ക് നടക്കേണ്ട കബറടക്കം ഇറാഖിലെ പ്രാർത്ഥന ചടങ്ങുകൾ വൈകിയത് മൂലമാണ് വൈകുന്നേരം നടത്തിയത്. മകൻ മുസ്തഫ ഖാംനഈയാണ് മയ്യത്ത് നമസ്കാരത്തിന് നേതൃത്വം നൽകിയത്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ യു എസ് വ്യോമാക്രമണങ്ങൾ നടത്തുന്നതിനിടയാണ് അവയെല്ലാം അവഗണിച്ച് പതിനായിരങ്ങൾ മയ്യത്ത് കൊണ്ടുപോകുന്ന വാഹനത്തെ അനുഗമിച്ചത്. സുരക്ഷാകാരണങ്ങളാൽ മകൻ മുസ്തഫ ഖാംനഈ അന്ത്യകർമ്മങ്ങളിൽ നിന്നും വിട്ടു നിന്നിരുന്നു.
