ഇറാനിന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖംനഇയുടെ സംസ്കാര ചടങ്ങുകൾക്ക് നാളെ തുടക്കമാകും. ചടങ്ങിൽ ലക്ഷക്കണക്കിന് ജനങ്ങളുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. നീണ്ട 36 വർഷക്കാലം ഇറാനിന്റെ പരമോന്നത നേതാവായി അധികാരത്തിലിരുന്ന ഖംനഇ ഫെബ്രുവരി 28ന് അമേരിക്ക, ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു.1989 ൽ ആയത്തുള്ള ഖുമൈനിയുടെ മരണത്തെ തുടർന്ന് ഇറാനിന്റെ പരമോന്നത നേതാവായ ഖംനഇ 2026 ൽ കൊല്ലപ്പെടുന്നത് വരെ ആ സ്ഥാനത്ത് തുടർന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ സംസ്‌കാര ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രി പങ്കെടുക്കില്ലെന്നാണ് സൂചന. ഒരാഴ്ച നീണ്ടുനിൽക്കുന്നതാണ് സംസ്കാര ചടങ്ങുകൾ. ഇന്ത്യയിൽ നിന്ന് ബിഹാർ ഗവർണർ ജനറൽ സയ്യിദ് ഹസ്‌നിയനും കേന്ദ്രമന്ത്രി പബിത്ര മാർഗരീറ്റയും സംസ്കാര ചടങ്ങിൽ പങ്കെടുത്തേക്കും. ജൂലൈ 7 ന് ഇറാൻ നഗരമായ കൂമിൽ നടക്കുന്ന മതപരമായ ചടങ്ങുകൾക്ക് ശേഷം ജൂലൈ 9 ന് ഖംനഇയുടെ ജന്മനാടായ മഷാദിൽ സംസ്കരിക്കും. നിലവിൽ മൃതദേഹം തെഹ്റാനിലെ ഗ്രാൻഡ് മൊസല്ല പള്ളിയിൽ എത്തിച്ചിട്ടുണ്ട്.
