August 13 Thursday 2026

ടി.ജി മോഹൻദാസിൻ്റെ തെമ്മാടിത്തം സഹിക്കാൻ കേരളത്തിനു ബാധ്യതയില്ല – സാംസ്കാരിക പ്രവർത്തകർ

ടി.ജി മോഹൻദാസിൻ്റെ തെമ്മാടിത്തം സഹിക്കാൻ കേരളത്തിനു ബാധ്യതയില്ലന്നും സംഘപരിവാർ പ്രചാരകൻ ടി.ജി. മോഹൻദാസിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സാംസ്കാരിക പ്രവർത്തകർ രംഗത്ത്. സാംസ്കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവനയിലാണ് ആവശ്യം മുന്നോട്ട് വെച്ചത്. നീറ്റ് പരീക്ഷ ക്രമക്കേടുകൾക്ക്‌ ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധം സംഘടിപ്പിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥികളെ വെടിവെച്ചുകൊല്ലാനും അക്രമിക്കാനും പ്രേരണ നൽകും വിധം സോഷ്യൽ മീഡിയാ പ്രചാരണം നടത്തുകയും ബലാത്സംഗം ഇഷ്ടപ്പെടുന്ന ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യ വർഗ ബഹുജന സംഘടനകളിൽ പെട്ട പെൺകുട്ടികളാണ് ദൽഹി വിദ്യാർഥിസമരത്തിനു പോയതെന്ന് പ്രസ്താവനയിറക്കുകയും ചെയ്ത സംഘപരിവാർ പ്രചാരകൻ ടി.ജി. മോഹൻദാസിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കേരളത്തിൽ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മുതിർന്ന വെറുപ്പുൽപ്പാദകനും സ്ത്രീവിരുദ്ധനും വിദ്വേഷ പ്രചാരകനുമായ ടി.ജി മോഹൻദാസിനെതിരായി യാതൊരു നടപടിയും ഉണ്ടാകാത്തതിൻ്റെ കൂടി ഫലമായാണ് ഇത്രയും ഹീനമായ സ്ത്രീവിരുദ്ധ -വിദ്യാർഥി വിരുദ്ധ പ്രസ്താവന അയാളിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സ്ത്രീകൾക്കെതിരായ അങ്ങേയറ്റം വഷളായ പരാമർശങ്ങളിൽ അദ്ദേഹത്തിനെതിരെ നിയമനടപടിയെടുക്കാൻ അധികൃതർ തയ്യാറാവണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു.

സാറാജോസഫ്, കെ.അജിത, ഡോ.ഖദീജ മുംതാസ്, ജെ. ദേവിക, ഡോ. എ.കെ ജയശ്രീ, ഡോ. മേരി ജോർജ്, കെ. സച്ചിദാനന്ദൻ, കെ. ജി. എസ്, ബി. രാജീവൻ,എം.എൻ കാരശ്ശേരി, ഡോ. ഇ.വി. രാമകൃഷ്ണൻ, ഇ.പി. രാജഗോപാലൻ, ഡോ എം.പി മത്തായി, കൽപ്പറ്റ നാരായണൻ, മാധവൻ പുറച്ചേരി, ജൈസൺ ജോസഫ് (SUCI കമ്മ്യൂണിസ്റ്റ്), ആർ. പ്രസാദ് (അഖിലേന്ത്യ സെക്രട്ടറി AITUC), സുധാ മേനോൻ, ഉഷ പി.ഇ, സി.ആർ നീലകണ്‌ഠൻ, കെ. അംബുജാക്ഷൻ, ഡോ. രവിരാമൻ, കെ.വി രവിശങ്കർ, ഡോ. കുസുമം ജോസഫ്, വി.എസ് അനിൽകുമാർ, പി.സി. ജോസി, റസാഖ് പാലേരി, അഡ്വ കസ്‌തൂരി ദേവൻ, ഡോ. ഗിൽബർട്ട്, ഏലിയാമ്മ വിജയൻ, സോണിയ ജോർജ്ജ്, ശീതൾ ശ്യാം, മേഴ്സി അലക്സാണ്ടർ, ആശ ആച്ചി ജോസഫ്, ഡോ എസ്. ഫൈസി, ഡോ. പി.കെ പോക്കർ, ഡോ. ആസാദ്, ഡോ. വിനോദ് ചന്ദ്രൻ, എസ്. രാജീവൻ, അശോക് കുമാർ വി, രാജഗോപാൽ വാകത്താനം, ഡോ അജയ് ശേഖർ, എൻ മാധവൻകുട്ടി, കെ.എ ഷാജി, എൻ. സുബ്രഹ്മണ്യൻ, കെ. സഹദേവൻ, ഡോ. ബ്രഹ്‌മപുത്രൻ, ഡോ. സ്മിത പി. കുമാർ, രവീന്ദ്രൻ ഒ.പി, ഡോ. അജോയ് കുമാർ കെ. എൻ, നിഷി ലീല ജോർജ്, എം. സുൽഫത്ത്, എലിസബത്ത് ഫിലിപ്പ്, ടി.കെ ഉമ്മർ, അഡ്വ രമ കെ. എം, പി.കെ വേണുഗോപാലൻ, സി.എൻ ജയരാജൻ, നെജു ഇസ്മായിൽ, ജഗദീശൻ കളത്തിൽ, എൻ. പത്മനാഭൻ, ഡോ. ഇ. ഉണ്ണികൃഷ്ണൻ, ശരത് ചേലൂർ, ബാബു ജി.എസ്, അനിൽ ഇ.പി, അജിത ഉസ്‌മാൻ, ഡോ. ശാലിനി വി.എസ്, മിനി മോഹൻ, രാജൻ കെ, ശ്രീജ, വസന്ത. പി, രാജലക്ഷ്മി.കെ, സ്വപ്ന. പി, ഷീബ ജോർജ്, നബീസ വി. പി, വിക്ടോറിയ സി.സി, എലിസബത്ത് സി.എസ്, ശ്രീബ ഇ. പി, സുനിത കെ, ബിജി ശിവ, രേഖ പി, അനിത വി.ആർ, റിൽഫ റോസ് ജോസഫ്, തീർത്ഥ രാജ്, ഗീത തങ്കമണി, ഐറിസ്, ഗാർഗി ഹരിതകം, രജിത. ജി, രമാദേവി എ, നീന.കെ.വി, ജെസ്സി മേരി കാരാട്, ഗിരിജ പാർവ്വതി, ഡോ. അമ്മിണി കെ. വയനാട്, രോഹിണി മുത്തൂർ, ലതിക. പി.ബി, ഉഷ എസ്, ബേബി ഉഷ, ലത കെ.വി എന്നിവർ പ്രസ്താവനയിൽ ഒപ്പുവച്ചു.

Related