വിദ്യാഭ്യാസ മേഖലയെ തകർത്തത് ആർ.എസ്.എസ് ആണെന്നും ധർമ്മേന്ദ്ര പ്രധാനെ മാറ്റിയത് കൊണ്ടുമാത്രം വിഷയം അവസാനിക്കില്ലെന്നും രാഹുൽ ഗാന്ധി. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ രാജിവെപ്പിച്ചത് സിസ്റ്റം നന്നാക്കാനുള്ള ആദ്യപടി മാത്രമാണ്. എന്നാൽ, നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ യഥാർത്ഥ പ്രശ്നം അതിനേക്കാൾ ആഴത്തിലുള്ളതാണെന്നും രാഹുല്‍ ഗാന്ദി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍.
ബി.ജെ.പിയും ആർ.എസ്.എസ്സും ചേർന്ന് രാജ്യത്തെ വിദ്യാഭ്യാസ സിസ്റ്റത്തെ ഉള്ളിൽ നിന്ന് തുരന്ന് തോണ്ടുകയാണ് ചെയ്തത്. അനിയന്ത്രിതമായ സ്വകാര്യവൽക്കരണം, താങ്ങാനാവാത്ത ഫീസ് വർദ്ധനവ്, തൊഴിലില്ലായ്മ, ഉദ്യോഗാർത്ഥികളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുന്ന പരീക്ഷാ ക്രമക്കേടുകള്‍ — ഇതിനെല്ലാം പരിഹാരം കാണാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. എന്നാൽ, നിലവിലെ മോദി സർക്കാരിന് അതിനുള്ള യോഗ്യതയോ രാഷ്ട്രീയ ഇച്ഛാശക്തിയോ ഉണ്ടെന്ന് കരുതുന്നില്ല. കേവലം വ്യക്തികളെ മാറ്റലല്ല, പരീക്ഷാ തട്ടിപ്പുകൾക്കും അഴിമതിക്കും ഇരയാകുന്ന രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള സമഗ്രമായ മാറ്റമാണ് നമുക്ക് വേണ്ടത് – രാഹുല്‍ ഗാന്ധി പറഞ്ഞു.
