ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഗസ്സയിൽ രണ്ടു കുട്ടികളും അൽ ജസീറ ക്യാമറമാൻ ഉൾപ്പെടെ ആറുപേർക്ക് ദാരുണാന്ത്യം. ഇസ്രായേലിന്റെ ആദ്യ ആക്രമണം ശനിയാഴ്ച പുലർച്ചെ രണ്ടു മണിക്ക് ഗസ്സയിലെ അപ്പാർട്ട്മെന്റിന് നേരെയായിരുന്നു. നാലും പതിനാലും വയസ്സ് പ്രായമുള്ള കുട്ടികളാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവം അന്വേഷിക്കുകയാണെന്നാണ് ഇസ്രായേൽ സൈന്യം അറിയിച്ചത്. മൂന്നു വ്യത്യസ്ത ആക്രമണങ്ങളിൽ ശനിയാഴ്ച വൈകിട്ട് നാലുപേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഗസ്സയിൽ സ്ഥിതി ചെയ്യുന്ന അഭയാർത്ഥി ക്യാമ്പിലെ ഒരു വീടിന് നേരെയാണ് പ്രഥമ ആക്രമണം ഉണ്ടായത്. മൂന്ന് പേരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രസ്തുത ആക്രമണത്തിലാണ് അൽ ജസീറ ക്യാമറമാൻ അഹമ്മദ് വിഷ കൊല്ലപ്പെടുന്നത്.അഹമ്മദ് വിഷ ഹമാസ് സൈനിക വിഭാഗത്തിന്റെ ഭാഗമായിരുന്നു എന്നാണ് ഇസ്രായേൽ ആരോപണം. മുവാസിയിലെ അഭ്യർത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഒരാൾ കൊല്ലപ്പെടുകയും എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.ഗസ്സ സിറ്റിയിൽ നടന്ന മൂന്നാമത്തെ ആക്രമണത്തിൽ നാല് പേർക്കാണ് പരിക്കേറ്റത്. ഒക്ടോബറിൽ പ്രാബല്യത്തിൽ വന്ന വേടി നിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇസ്രായേൽ ഗസ്സയിൽ തുടരെ ആക്രമണങ്ങൾ അഴിച്ചുവിടുകയാണ്.
