പെരുമ്പാവൂർ അല്ലപ്ര സെന്റ് മേരീസ് സ്കൂളിൽ കുട്ടികൾ അവതരിപ്പിച്ച ആക്ഷൻ സോങ്ങിലൂടെ വംശീയ വിദ്വേഷം പ്രചരിപ്പിച്ച സംഭവത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ആഷിക് പാനായിക്കുളം പെരുമ്പാവൂർ പൊലീസിൽ പരാതി നൽകി.
കുട്ടികളുടെ കലാപരിപാടികളിൽ പോലും മുസ്ലിം വിരുദ്ധതത പടർത്തി ഇസ്ലാമോഫോബിയ പടർത്തുന്നതിനുള്ള വേദിയാക്കി മാറ്റുന്നത് ഗൗരവതരമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികളിൽ വളർത്തേണ്ടത് വംശീയതയും വിഭാഗീയതയുമല്ല, മറിച്ച് സാഹോദര്യബോധവും സഹിഷ്ണുതയും പരസ്പര ബഹുമാനവും മാനവികതയുമാണ് – പരാതിയിൽ പറഞ്ഞു.
വംശീയ വിദ്വേഷം ശക്തിപ്പെടുന്ന സമകാലിക സാഹചര്യത്തിൽ ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
