സിപിഎമ്മിനെ വെട്ടിലാക്കി പുതിയ നിക്ഷേപതട്ടിപ്പ് വാർത്ത പുറത്തുവന്നുകൊണ്ടിരിക്കുന്നു. സിപിഎമ്മിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഇസ്‌ലാമിക് ബാങ്കിങ് സംരംഭമായ ഹലാൽ ഫായിദ സഹകരണ സംഘം പ്രവര്‍ത്തനം അവസാനിപ്പിച്ചു. പലിശരഹിത ബാങ്കിങ്ങിനായി ആരംഭിച്ച ഹലാൽ ഫായിദയിൽ നിക്ഷേപിച്ച പണം തിരിച്ചുകിട്ടിയില്ലെന്ന പരാതിയുമായി നിരവധി നിക്ഷേപകർ രംഗത്തെത്തി. മയ്യിൽ സ്വദേശിയായ കെ.പി. നാസറാണ് തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദന് പരാതി നൽകിയത്. ടി.കെ. ഗോവിന്ദൻ, നാസറിന്റെ പരാതി മുഖ്യമന്ത്രിക്ക് കൈമാറി. ഇതോടെയാണ് ഹലാൽ ഫായിദ തട്ടിപ്പ് പുറംലോകമറിയുന്നത്. സിപിഎം നേതാക്കൾ ആരും ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
ലക്ഷക്കണക്കിന് രൂപയാണ് ഹലാൽ ഫായിദ, നിക്ഷേപകരിൽ നിന്ന് സമാഹരിച്ചത്. എന്നാൽ, 2017-ൽ തുടങ്ങിയശേഷം പിന്നീട് ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഒരു വിവരവും പുറത്തുവന്നില്ലെന്ന് നാസർ പറഞ്ഞു. എത്രപേരിൽ നിന്ന് പണം പിരിച്ചു, ഈ പണം എങ്ങോട്ടാണ് പോയത്, എന്തിനൊക്കെയാണ് വിനിയോഗിച്ചത് എന്നീ കാര്യങ്ങളിലെല്ലാം ദുരൂഹത നിലനിൽക്കുന്നുണ്ട്. ഹലാൽ ഫായിദയുടെ വരവ്-ചെലവ് കണക്കുകൾ ഇതുവരെ അവതരിപ്പിച്ചിട്ടില്ലെന്നും നാസർ പറയുന്നു.
ഒരുലക്ഷം രൂപയുടെ ഓഹരിയാണ് ഹലാൽ ഫായിദയിൽ തനിക്കുണ്ടായിരുന്നതെന്ന് നാസർ പറയുന്നു. സിപിഎം ജില്ലാകമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ പ്രസിഡന്റുമായിരുന്ന എം. ഷാജറാണ് ഇതിന്റെ പ്രൊമോട്ടർ. ഷാജറിനെ പലതവണ ഫോൺ വിളിച്ചിട്ടും ഫോണെടുക്കുന്നില്ലെന്ന് നാസർ പറയുന്നു. ഹലാൽ ഫായിദ സഹകരണ സംഘത്തിന്റെ കണ്ണൂരിലെ ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നില്ല. പരാതി വാർത്തയായതിന് പിന്നാലെ നാസറിന് പണം തിരികെ നൽകി. സുഹൃത്ത് മുഖേനെയാണ് ഒരുലക്ഷം രൂപ നൽകിയത്. ഇതോടെ പരാതിയുമായി മുന്നോട്ടുപോകാനില്ലെന്ന് നാസർ വ്യക്തമാക്കി.
2017 ഡിസംബർ 24-ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഹലാൽ ഫായിദ സഹകരണ സംഘം ഉദ്ഘാടനം ചെയ്തത്. നിക്ഷേപകരുടെ പണം വിവിധ പദ്ധതികളിൽ നിക്ഷേപിച്ച് ഇതിൽ നിന്നുള്ള ലാഭം ഡിവിഡന്റായി നിക്ഷേപകർക്ക് നൽകുന്ന തരത്തിലായിരുന്നു ഹലാൽ ഫായിദ വിഭാവനം ചെയ്തിരുന്നത്. ഇസ്‌ലാമിക് ബാങ്കിംങ് മാതൃകയിലുള്ള പ്രവർത്തനമാണ് സ്വീകരിച്ചത്. പലിശ ഇടപാടുകളിൽ താൽപര്യമില്ലാത്ത മുസ്ലിം വിഭാഗങ്ങളുടെ നിക്ഷേപം ആകർഷിക്കുക എന്നതായിരുന്നു സിപിഎം ലക്ഷ്യം.
ഇസ്‌ലാമിക് ബാങ്കിംങ്
പലിശരഹിത ബാങ്കിംഗ് സംവിധാനമാണ് ഇസ്‌ലാമിക് ബാങ്കിംങ്. ഇത് ലാഭം പരസ്പരം പങ്കുവെക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും, പലിശ ഈടാക്കുന്നതിനെയും കൊടുക്കുന്നതിനെയും നിരോധിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാന തത്വങ്ങളെ ആധാരമാക്കിയാണ് ഈ സിസ്റ്റം നിലകൊള്ളുന്നത്.
‘ഹലാൽ ഫായിദ’ തട്ടിപ്പിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ എം.പി അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നൽകി. കണ്ണൂരിൽ സിപിഎം സഹകരണത്തോടെയും ഡി.വൈ.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിലും പ്രവർത്തിച്ച ‘ഹലാൽ ഫായിദ’ എന്ന പലിശരഹിത ബാങ്കിംഗ് സംരംഭത്തിന്റെ പേരിൽ നടന്നത് കോടികളുടെ വഞ്ചനയാണ്. സഹകരണ നിയമങ്ങളെയെല്ലാം കാറ്റിൽപ്പറത്തി, ഓഡിറ്റിംഗ് പോലും നടത്താതെ നിക്ഷേപകരെ വഞ്ചിച്ച ഈ സ്ഥാപനം 2023 ഡിസംബറിൽ പെട്ടെന്ന് പൂട്ടിക്കെട്ടിയിരിക്കുകയാണ്. മുൻ DYFI നേതാവും സിപിഎം പ്രമുഖനുമായ എം. ഷാജർ ഉൾപ്പെടെയുള്ള ഭരണസമിതി നേതാക്കൾ പാവപ്പെട്ട മനുഷ്യരുടെ കഷ്ടപ്പാടിന്റെ പണം തട്ടിയെടുക്കാൻ ബോധപൂർവം നടത്തിയ ഗൂഢാലോചനയാണിത്. നിക്ഷേപകർക്ക് രസീതോ ഷെയർ സർട്ടിഫിക്കറ്റോ പോലും നൽകാതെ നടത്തിയ ഈ പകൽക്കൊള്ളയ്ക്ക് പിന്നിൽ വൻ രാഷ്‌ട്രീയ സ്വാധീനമുണ്ട്. ഈ സാമ്പത്തിക തട്ടിപ്പിന് പിന്നിലുള്ള മുഴുവൻ സിപിഎം-DYFI നേതാക്കളുടെയും പങ്ക് സമഗ്രമായി അന്വേഷിക്കണമെന്നും, തട്ടിപ്പിന് ഇരയായ പാവപ്പെട്ടവർക്ക് പണം തിരികെ ലഭ്യമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
ഹലാൽ ഫായിദ തട്ടിപ്പിനെ കുറിച്ച് സഹകരണ വകുപ്പ് മന്ത്രിക്ക് പരാതി നൽകുമെന്ന് കണ്ണൂരിൽ നിന്നുള്ള കോൺഗ്രസ് നേതാവി റിജിൽ മാക്കുറ്റി പറഞ്ഞു.
