October 14 Wednesday 2026

ഫ്രറ്റേണിറ്റി ദേശീയ നേതാക്കൾ യുപിയിലെ മുഹമ്മദലി ജൗഹർ യൂണിവേഴ്സിറ്റി സന്ദർശിച്ചു

ഉത്തർ പ്രദേശ് സർക്കാർ പൊളിച്ചുമാറ്റൽ നോട്ടീസ് പുറപ്പെടുവിച്ച രാംപൂരിലെ മുഹമ്മദലി ജൗഹർ യൂണിവേഴ്സിറ്റ് ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ് റമീസ് ഇ.കെ സന്ദർശിച്ചു.

രാജ്യത്തിന്റെ വിദ്യാഭ്യാസ സാമൂഹിക ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള സർവകലാശാലകളിൽ ഒന്നാണ് മുഹമ്മദലി ജൗഹർ യൂണിവേഴ്‌സിറ്റി. സർവകലാശാലയുടെ ഭൂരിഭാഗം വരുന്ന കെട്ടിടങ്ങളും പൊളിച്ചു നീക്കാനുള്ള യു.പി സർക്കാരിൻ്റെ ശ്രമങ്ങൾക്കെതിരെ വിദ്യാർഥികളും അധ്യാപകരും മാനേജ്മെൻ്റും സമരത്തിലാണ്. മുസ്ലീങ്ങളെ വേട്ടയാടുക എന്നതോടൊപ്പം മുസ്ലിം പേരുള്ള സകലതിനെയും തുടച്ചുനീക്കുക എന്ന തീവ്ര ഹിന്ദുത്വ വംശീയ അജണ്ടയുടെ ലക്ഷ്യസ്ഥാനമാണ്‌ ജവഹർ അലി സർവകലാശാലയെന്ന് സമരത്തെ അഭിസംബോധന ചെയ്ത റമീസ് ഇ.കെ കുറ്റപെടുത്തി.

യൂണിവേഴ്സിറ്റി വിസിയുമായും വിദ്യാർത്ഥികളുമായും ഫ്രറ്റേണിറ്റി നേതാക്കൾ സംവദിച്ചു. മൊറാദാബാദ് ഡിവിഷണൽ കോടതി, സർവകലാശാല പൊളിക്കുന്നത് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവെച്ചെങ്കിലും, വിദ്യാർത്ഥികളുടെയും മാനേജ്മെന്‍രിന്‍റെയും അവകാശങ്ങൾ പൂർണമായും സംരക്ഷിക്കപ്പെടുന്നത് വരെ പോരാട്ടഭൂമിയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് തുടരുമെന്നും തുടർന്നുള്ള ദിവസങ്ങളിൽ രാജ്യത്തെ വിവിധ കാമ്പസുകളിൽ പ്രതിഷേധ പരിപാടികളും ഐക്യദാർഢ്യ പരിപാടികളും സംഘടിപ്പിക്കുമെന്നും ഫ്രറ്റേണിറ്റി ദേശീയ നേതാക്കൾ അറിയിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹരിയാനയിലെ മേവാതിൽ പ്രകടനം നടത്തി.

Related