വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട ഭീകരതക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന വ്യാപകമായി ഇന്ന് നടത്തുന്ന വിദ്യാഭ്യാസ ബന്ദിന് തുടക്കം. പ്രവർത്തകർ കോളേജുകളിലും സ്‌കൂളുകളിലും രാവിലെ തന്നെ എത്തി സ്ഥാപനങ്ങളോട് ബന്ദിനോട് സഹകരിക്കണമെന്നാവശ്യപ്പെടുകയാണ്. പലയിടത്തും പ്രവർത്തകർ ക്ലാസുകൾ ഇതിനകം വിടീപ്പിച്ചു.
രാജ്യത്തെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട ഭീകരതക്കെതിരെയും വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഹിന്ദുത്വവത്കരണത്തിനും ഭരണകൂട അനാസ്ഥക്കുമെതിരെയാണ് ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്. കേരളത്തിലെ വിദ്യാർത്ഥി-അധ്യാപക സമൂഹവും രക്ഷിതാക്കളും നീതിക്കുവേണ്ടി നടത്തുന്ന ഈ സമരവുമായി സഹകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ ആവശ്യപ്പെട്ടു.
