വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിൽ കടുപ്പിച്ച വ്യവസ്ഥകൾ അടങ്ങിയ ഭേദഗതികളുമായി കേന്ദ്രം. വാങ്ങുന്ന പണം ചിലവഴിക്കുന്നതിന്റെ കൃത്യമായ രേഖ കാണിക്കണം, മതപരിവർത്തന ശ്രമങ്ങൾക്ക് വിദേശ പണം ഉപയോഗിക്കാൻ പാടില്ല എന്നീ ചട്ടങ്ങളാണ് ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാംസ്കാരികം, മതം തുടങ്ങിയ മേഖലകളിൽ 105 പ്രവർത്തനങ്ങൾക്ക് മാത്രമേ സന്നദ്ധ സംഘടനകൾക്കും മറ്റു സ്ഥാപനങ്ങൾക്കും വിദേശ ഫണ്ട് ചിലവഴിക്കാൻ കഴിയു. വിദേശ പണം വാങ്ങുന്ന സംഘടനകൾ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളുടെ കൃത്യമായ വിവരങ്ങളും നൽകണമെന്നും പുതിയ ചട്ടം അനുശാസിക്കുന്നു.
പ്രധാനപ്പെട്ട വ്യവസ്ഥകൾ:
1. പ്രദേശവാസികളുടെയും ആദിവാസി സമൂഹങ്ങളുടെയും വിശ്വാസരീതികൾ സംസ്കാരങ്ങൾ ആരാധനാ സമ്പ്രദായങ്ങൾ എന്നിവയുടെ കാര്യത്തിൽ മതപരിവർത്തന ശ്രമം അനുവദിക്കില്ല.
2. വിദേശ സംഭാവന വാങ്ങുമ്പോൾ സംഘടനകൾ പ്രവർത്തനത്തെക്കുറിച്ച് രേഖാമൂലം സർക്കാരിന് വിവരം നൽകണം.
3. വിദേശ ഫണ്ടുകൾ സ്വീകരിക്കാൻ രജിസ്ട്രേഷൻ അപേക്ഷ നൽകുന്ന സംഘടനകൾ ഉദ്ദേശലക്ഷ്യങ്ങളും പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വ്യക്തമാക്കണം
4. ചട്ടങ്ങളിലെ മതപരം, സാംസ്കാരികം സാമ്പത്തികം വിദ്യാഭ്യാസം സാമൂഹികം എന്ന ലക്ഷ്യങ്ങളിൽ നിന്നാകണം പ്രവർത്തന മേഖല തിരഞ്ഞെടുക്കേണ്ടത്
