പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഫേസ്ബുക്കിൽ മതസ്പർദ്ധ ഉളവാക്കുന്ന കമന്റിട്ടെന്ന പരാതിയിൽ യുവാവിനെതിരെ യുഎപിഎ ചുമത്തി കേരള പൊലീസ്. മലപ്പുറം ഐക്കരപ്പടി സ്വദേശി മുഹമ്മദ് സനൂഫിന് എതിരെയാണ് യുഎപിഎ ചുമത്തിയത്. കരിപ്പൂർ എയർപോർട്ട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശേഷം എയർപോർട്ട് പൊലീസ് മുക്കം പോലീസിന് കൈമാറുകയായിരുന്നു. നിലവിൽ പ്രതി റിമാൻഡിലാണ്. സൗദിയിൽ ജോലി ചെയ്യുന്ന സനൂഫ് കരിപ്പൂറിൽ വിമാനം ഇറങ്ങുന്ന വേളയിലാണ് പോലീസ് പിടികൂടിയത്.
അധീന ഭാരതി എന്ന യുവമോർച്ച നേതാവിന്റെ പരാതിയെ തുടർന്നാണ് പോലീസിന്റെ നടപടി. ഒരു വർഷം മുമ്പാണ് മുട്ടം പോലീസിന് അധീന പരാതി നൽകിയത്. പഹൽഗാം ഭീകരാക്രമണത്തിൽ വീര മൃത്യു വരിച്ച രാമചന്ദ്രന്റെ മകൾ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിന് കീഴിലാണ് മുഹമ്മദ് സനൂഫ് കമന്റിട്ടത്.
