October 14 Wednesday 2026

ഡിഡിഇ ഓഫീസ് ഉപരോധം: ഫ്രറ്റേണിറ്റി നേതാക്കൾക്ക് ജാമ്യം

മലബാർ പ്ലസ് വൺ സീറ്റ് അവഗണനക്കെതിരെ ഡിഡിഇ ഓഫീസ് ഉപരോധിച്ച് നാല് ദിവസം റിമാൻ്റിലായിരുന്ന ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതാക്കൾക്ക് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് സഈദ് ടി.കെ, ജില്ല ഭാരവാഹികളായ മുജാഹിദ്, റഈസ്, അഫ്നാൻ, മുബശ്ശിർ, നിദാൽ സിറാജ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇവർക്കെതിരെ ‘പോലീസിനെ അക്രമിച്ച പ്രതികൾ പിടിയിൽ’ എന്ന തലക്കെട്ടിൽ കസബ പോലീസ് വാർത്ത നൽകിയത് വിവാദമായിരുന്നു. ഇതിനെതിരെ ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി രംഗത്തുവരികയും പ്രവർത്തകരെ അപമാനിച്ച പോലീസിനെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കസബ പോലീസിൻ്റെ കള്ളക്കേസും നുണ പ്രചരണത്തെയും തള്ളിക്കളഞ്ഞ് മലബാർ വിദ്യാഭ്യാസ അവകാശ പോരാളികൾക്ക് കോടതി ജാമ്യം അനുവദിച്ചെന്നും പോരാട്ടങ്ങൾ തുടരുമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് വൈകീട്ട് 4.30ന് സമരപോരാളികൾക്ക് സ്വീകരണം നൽകുമെന്ന് ജില്ല കമ്മിറ്റി അറിയിച്ചു.

 

Related