August 9 Sunday 2026

പാസ്പോർട്ടും ആധാറുമല്ലാത്ത പൗരത്വരേഖ

‘ഇന്ന് ഇന്ത്യൻ പൗരത്വത്തിന്റെ ഏക തെളിവ് ഹിന്ദുവും ഒപ്പം ബിജെപി വോട്ടറും ആയിരിക്കുക എന്നത് മാത്രമാണെന്ന് തോന്നുന്നു ’ – ലോക്സഭ എംപിയായ മഹുവ മൊയ്ത്ര കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണിത്.

ഇന്ത്യൻ പാസ്പോർട്ട്‌ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം. വിദേശ രാജ്യങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഒരാളുടെ ദേശീയത മനസ്സിലാക്കുവാൻ പാസ്പോർട്ട്‌ ഉപയോഗിക്കാമെങ്കിലും അത് പൗരത്വം സ്ഥാപിക്കാനുള്ള രേഖകളുടെ കൂട്ടത്തിൽ എണ്ണാൻ സാധിക്കില്ല എന്നാണ് മന്ത്രാലയിത്തിന്റെ വിശദീകരണം. പതിനാലാമത് പാസ്പോർട്ട്‌ സേവ ദിനത്തിനോട് അനുബന്ധിച്ചാണ് മന്ത്രാലയത്തന്റെ വിശദീകരണം.

പാസ്പോർട്ട് പൗരത്വ രേഖ അല്ലെങ്കിൽ പിന്നെ എന്തു മാനദണ്ഡത്തിലാണ് ഒരു പൗരനെ നിർവചിക്കുക എന്നതാണ് ഉയരുന്ന ചോദ്യം. 1987 ജൂലൈ ഒന്നിന് ശേഷം ജനിച്ച ഒരു വ്യക്തിയുടെ മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരത്വം ഇല്ലാത്ത ആളാണെങ്കിൽ ആ വ്യക്തിക്ക് സ്വയം പൗരത്വത്തിനുള്ള അവകാശം ഉന്നയിക്കാൻ സാധിക്കില്ല എന്നാണ് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. പാസ്പോർട്ട് ഹാജരാക്കിയിട്ടും കുടിയേറ്റക്കാരായി പരിഗണിച്ച നാലുപേരുടെ കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.1950 ജനുവരി 26 നും 1987 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവർക്ക് ഇന്ത്യയിൽ ജനിച്ചു എന്ന ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ പൗരത്വം നേടാൻ സാധിക്കും. 1987 ജൂലൈ ഒന്നിനും 2004 ഡിസംബർ മൂന്നിനും ഇടയിൽ ജനിച്ചവർ തങ്ങളുടെ ജനന സർട്ടിഫിക്കറ്റിന് പുറമേ ജനന സമയത്ത് മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരത്വമുള്ള ആളാണെന്ന് തെളിയിച്ചിരിക്കണം. എങ്കിൽ മാത്രമേ ആ വ്യക്തിക്ക് ഇന്ത്യൻ പൗരൻ ആകാനുള്ള അവകാശം ലഭിക്കുകയുള്ളൂ. 2004 ഡിസംബർ 3 നു ശേഷം ജനിച്ചവർക്ക് പൗരത്വം നേരിടണമെങ്കിൽ മാതാപിതാക്കൾ രണ്ടുപേരും ഇന്ത്യൻ പൗരത്വം ഉള്ളവർ ആയിരിക്കണം. കൂടാതെ രജിസ്ട്രേഷൻ മുഖേനയും പൗരത്വം നേടാം. അവർക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ കാണിച്ചാൽ പൗരത്വം അംഗീകരിക്കപ്പെടും.

വിവിധ സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക തീവ്ര പരിശോധന നടന്നുകൊണ്ടിരിക്കവെയാണ് കേന്ദ്രത്തിന്റെ പുതിയ പ്രസ്താവന പുറത്തു വരുന്നത്. ആധാർ കാർഡ്, പാൻ കാർഡ് എന്നിവ പരിശോധിച്ച് കർശന നടപടിക്രമങ്ങളിലൂടെയാണ് പാസ്പോർട്ട് ലഭ്യമാകാനുള്ള നടപടിക്രമങ്ങൾ നടക്കുന്നത്. എന്നാൽ, ആധാർ കാർഡ് പോലും പൗരത്വത്തിനുള്ള രേഖയല്ല എന്നാണ് സുപ്രീംകോടതിയുടെ ഇപ്പോഴത്തെ നിരീക്ഷണം. ആധാർ വ്യക്തിത്വം തെളിയിക്കുന്നതിനുള്ള രേഖയാണെന്നാണ് സുപ്രീംകോടതി നിരീക്ഷണം. പാസ്പോർട്ട്‌ പൗരത്വ രേഖയല്ല എന്നത് സമീപ ദിവസമല്ല പുറത്തുവരുന്നത്, കഴിഞ്ഞ 12 കൊല്ലമായി സർക്കാരിന്റെ നിലപാടാണ് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഇന്ത്യക്കാർക്കല്ലാത്തവർക്കും പാസ്പോർട്ട് നൽകാമെന്ന് 1967 ലെ പാസ്പോർട്ട് നിയമം വ്യക്തമാക്കുന്നുണ്ട്. പാസ്പോർട്ട് കൈവശം ഉള്ളതുകൊണ്ട് ഇന്ത്യൻ പൗരൻ ആകില്ല എന്ന് ബോംബെ ഹൈക്കോടതി പ്രസ്താവിച്ചിട്ടുമുണ്ട്. പാസ്പോർട്ട് പൗരത്വ രേഖയല്ല എന്ന പ്രഖ്യാപനം ജനങ്ങളെ ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണ്. അസംബന്ധം എന്നാണ് പ്രസ്തുത തീരുമാനത്തെ എഴുത്തുകാരൻ ജാവേദ് അക്തർ വിശേഷിപ്പിച്ചത്. പാസ്പോർട്ട് പൗരത്വ രേഖ അല്ലെങ്കിൽ പിന്നെ എന്താണ് പൗരത്വ രേഖ എന്ന് പ്രമുഖ അഭിഭാഷകൻ കബിൽ സിബൽ ചോദിക്കുന്നു.
അവകാശങ്ങൾക്കു വേണ്ടിള്ള അവകാശമാണ് പൗരത്വം എന്ന ഹന്ന ആറന്റിന്റെ പ്രസ്താവന ഇവിടെ ഓർക്കപ്പെടേണ്ടതുണ്ട്.

വിവിധ സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക തീവ്ര പരിശോധന നടന്നുകൊണ്ടിരിക്കവെയാണ് കേന്ദ്രത്തിന്റെ പുതിയ പ്രസ്താവന പുറത്തു വരുന്നത്. ആധാർ കാർഡ്, പാൻ കാർഡ് എന്നിവ പരിശോധിച്ച് കർശന നടപടിക്രമങ്ങളിലൂടെയാണ് പാസ്പോർട്ട് ലഭ്യമാകാനുള്ള നടപടിക്രമങ്ങൾ നടക്കുന്നത്. എന്നാൽ, ആധാർ കാർഡ് പോലും പൗരത്വത്തിനുള്ള രേഖയല്ല എന്നാണ് സുപ്രീംകോടതിയുടെ ഇപ്പോഴത്തെ നിരീക്ഷണം – മുഹമ്മദ് ഹാഫിസ് എഴുതുന്നു

Related