വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. തെരഞ്ഞെടുപ്പുകൾ നടന്ന മൂന്ന് മണ്ഡലങ്ങളിൽ രണ്ടിടത്തും ബി ജെ പി ഇതര സ്ഥാനാർഥികൾക്ക് വിജയം. ബീഹാറിലെ ബി ജെ പി തട്ടകമായ ബങ്കിപൂർ മണ്ഡലത്തിൽ ജൻ സൂരജ് പാർട്ടി സ്ഥാപകനും തിരഞ്ഞെടുപ്പ് തന്ത്രഞ്ജനുമായ പ്രശാന്ത് കിഷോർ വിജയിച്ചു. ബി ജെ പി ദേശീയ അധ്യക്ഷനായ നിതിൻ അബിൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവ് വന്ന നിയമസഭ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് ബി ജെ പി സ്ഥാനാർത്ഥിയെ തറ പറ്റിച്ച് പ്രശാന്ത് കിഷോർ വിജയക്കൊടി പാറിച്ചത്. 18,953 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രശാന്തിന്റെ വിജയം. 2010 ൽ മണ്ഡലം നിലവിൽ വന്നത് മുതൽ ബി ജെ പി മാത്രമാണ് ഇവിടെ നിന്നും വിജയിച്ചിട്ടുള്ളത്. 51,936 വോട്ടുകൾക്കായിരുന്നു 2025ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നിതിൻ നബീൻ്റെ വിജയം.
മധ്യപ്രദേശിലെ ദാതിയയിൽ നടന്ന ഉപ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഗൻശ്യാം സിങ് 6,025 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഗുജറാത്തിലെ മഞ്ചൽപൂരിൽ ബി ജെ പി സ്ഥാനാർത്ഥിയായ സതീഷ് പട്ടേൽ തന്റെ കോൺഗ്രസ് എതിരാളിയായ ബിഖാ ബായിയെ 30,630 വോട്ടുകൾക്ക് പരാജയപ്പെടുത്തി ബി ജെ പി സീറ്റ് നിലനിർത്തി. നീറ്റ് ചോദ്യ പേപ്പർ ചോർച്ചക്ക് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പ് എന്ന നിലയില്‍ ബി ജെ പി യുടെ പരാജയത്തിന് ഏറെ പ്രസക്തിയുണ്ട്.
