October 10 Saturday 2026

ബംഗളൂരു സ്ഫോടന കേസ് ;സക്കരിയയുടെ ജാമ്യാപേക്ഷ തള്ളി കോടതി

രോഗബാധിതയായ മാതാവിനെ പരിചരിക്കാനായി ബംഗളൂരു സ്ഫോടന കേസ് പ്രതിയായ സക്കറിയ ഏഴു ദിവസത്തേക്ക് കോടതി മുമ്പാകെ സമർപ്പിച്ച ജാമ്യപേക്ഷ പ്രത്യേക കോടതി തള്ളി. ശുചിമുറിയിൽ തെന്നി വീണ് സാരമായി പരിക്കേറ്റ് കിടപ്പിലായ മാതാവ് ബീയുമ്മയെ(66)പരിചരിക്കാൻ താൽക്കാലിക ജാമ്യത്തിന് വേണ്ടിയാണ് സക്കരിയ കോടതിയെ സമീപിച്ചിരുന്നത്. കേരളം സന്ദർശിക്കാൻ അനുമതി നൽകിയാൽ ഒളിവിൽ കഴിയുന്ന പ്രതികളുമായി വീണ്ടും കണ്ടുമുട്ടാനും പദ്ധതികൾ ആസൂത്രണം ചെയ്യാനും ഇടവരുത്തും എന്നാണ് പ്രോസിക്യൂഷൻ എതിർ സത്യവാങ്‌മൂലത്തിൽ കോടതിയെ അറിയിച്ചത്. വിചാരണ തടവുകാരനായി 2009 മുതൽ സക്കറിയ ജാമ്യം ഇല്ലാതെ ജയിലിൽ കഴിയുകയാണ്. നാലുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി രണ്ട് പ്രാവശ്യം നിർദ്ദേശം നൽകിയിട്ടും വിചാരണ നീണ്ടു പോവുകയാണ്. 17 വർഷം വിചാരണ തടവുകാരനായി ജയിലിൽ കഴിഞ്ഞിരുന്ന കുടക്ക് സ്വദേശി അബ്ദുൽ ഖാദർ (64) രണ്ടുദിവസത്തിന് മുമ്പ് ജയിലിൽ മരണപ്പെട്ടിരുന്നു.

Related