October 13 Tuesday 2026

ബാലൻ: കുറ്റവാളിയും ടോക്സിക്കുമായ ഒരമ്മയുടെ കഥ

തനിയെ നടക്കാനാഗ്രഹിച്ച്, ആർക്കും പിടികൊടുക്കാതെ, സ്വന്തം ഉള്ളിലേക്ക് മാത്രം ഉൾവലിഞ്ഞു ജീവിക്കുന്ന ചില മനുഷ്യരുണ്ട്. ഒരു ആത്മബന്ധവും ആരുമായും വേണ്ടെന്ന് മനപ്പൂർവ്വം തീരുമാനിച്ച്, ഹൃദയത്തിന്റെ വാതിലുകൾ കൊട്ടിയടയ്ക്കുന്നവർ. ഒരുപക്ഷേ, ഇനി ഒരു മുറിവ് കൂടി താങ്ങാൻ വയ്യാത്തതുകൊണ്ടാകാം അവരിങ്ങനെ ഒളിച്ചോടുന്നത്. ജീവിതത്തിന്റെ ഏറ്റവും വലിയ നിസ്സഹായതയിൽ, കാറ്റിലുലയുന്ന തോണി പോലെ വഴിമുട്ടി നിൽക്കുന്നവർ വേറെയുമുണ്ട്. മുന്നിൽ കാണുന്ന ഓരോ മനുഷ്യരിലും, അവരുടെ ഓരോ വാക്കിലും സ്വന്തം മുന്നോട്ടുള്ള വഴിയും പ്രകാശവും തിരയുന്നവർ. ഒരു പുൽക്കൊടിയിലെങ്കിലും തൂങ്ങിപ്പിടിച്ച് കരകയറാൻ കൊതിക്കുന്നവർ, അതിജീവനത്തിനായി എല്ലാവരിലും തങ്ങളെത്തന്നെ തിരയുന്നവർ.

തിയറ്റർ ആർട്ടിസ്റ്റായ ഫർസാന പാലത്തിങ്കലിൻ്റെ പേരില്ലാത്ത അമ്മയും പിന്നെയാ ബാലൻമാരായ ആദിശേഷനും, മുഹമ്മദ് സിനാനും ടോവിനോയുടെ അബ്ബാസും വലിയ വീട്ടിലെ അമ്മാമ്മയും അങ്ങനെ ഈ സിനിമയിലെ ഓരോ മനുഷ്യരും നമ്മളെ ഓർമിപ്പിക്കുന്ന ചിലതുണ്ട്. പുറമേക്ക് മനുഷ്യരെല്ലാം പലതരത്തിലാണെന്ന് തോന്നുമെങ്കിലും, ഉള്ളിലെ വികാരങ്ങളും പേടികളും ആഗ്രഹങ്ങളുമൊക്കെ എല്ലാവർക്കും ഒന്ന് തന്നെയാണ്. എല്ലാ കാര്യങ്ങളിലും പൂർണ്ണമായി ധൈര്യം കാണിക്കാൻ ആർക്കാണ് കഴിയുക? ഒന്നിനെയും പേടിയില്ലാത്തവരോ, അല്ലെങ്കിൽ എല്ലാറ്റിനെയും ഭയന്ന് ജീവിക്കുന്നവരോ ആയി നമ്മളിൽ ആരുമില്ല. ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ മറ്റുള്ളവരെ വേദനിപ്പിക്കാത്തവരോ, അല്ലെങ്കിൽ ഉള്ളൊന്ന് മുറിവേറ്റ് പിടയാത്തവരോ ആയി ആരെങ്കിലുമുണ്ടോ? നമ്മളൊക്കെ പലപ്പോഴും ജീവിതപ്പാച്ചിലിൽ ഓടിത്തളരാറുണ്ട്. ആരും കാണാതെ ഉള്ളുരുകി കരഞ്ഞിട്ടുമുണ്ട്. സാഹചര്യങ്ങൾ കൊണ്ട് കള്ളങ്ങൾ പറഞ്ഞിട്ടില്ലാത്തവരോ, സ്വന്തമായി ഒരു കഥയില്ലാത്തവരോ ആയി ഇവിടെ ആരുമില്ല.

ഒരു നൊമാഡിക്കിന്റെ സ്വഭാവം ബാലൻ്റെ അമ്മയിലുണ്ട്. മെരുക്കാനാവാത്തതും യാതൊന്നിനെയും വിശ്വസിക്കാത്തതും നിലനിൽപ്പിന് വേണ്ടിയെങ്കിലും കൊലപാതകവും ഹിംസയും നടത്തുവാൻ മടികാണിക്കാത്തതുമായ ഒരു സ്വഭാവം അവർക്കുണ്ട്. ജീവിത ദത്തമായി ബാലൻ ഇവിടെ അവരുടെ ഗർഭപാത്രത്തിൽ വന്നു പെടുക മാത്രമാണ്. അവന് വിദ്യാഭ്യാസം ചെയ്യുവാൻ താല്പര്യമുണ്ട്, എന്നാൽ അമ്മയുടെ താൽപര്യം അങ്ങനെ ഒന്നല്ല. വിദ്യാഭ്യാസം, തൊഴിൽ, സ്ഥിരജീവിതം, ബന്ധുബലം ഇതൊന്നും അവളുടെ നൊമാഡിക് ധാരണകൾക്ക് ഇണങ്ങുന്നതല്ല, അതിനു പുറത്തു നിൽക്കുന്നതാണ് അവ. ആയതിനാൽ ഭയമാണ് അവളുടെ മുന്നിലെ ഏതുവഴിയും. അവൾക്ക് തിരഞ്ഞെടുക്കൽ അസാധ്യമാകുന്നു. മകനും പിടിക്കപ്പെട്ടേക്കാം എന്ന് അവൾ കരുതുന്നു. പലപേരുകൾ, പല ഐഡന്റിറ്റികൾ, ഇരുട്ട്, ഏകാന്തത, മരണം ഇത് അമ്മയുടെ ഭയത്തിന്റെ ഘടകങ്ങളാണ്. ആയതിനാൽ അമ്മയും മകനും സൃഷ്ടിക്കുന്ന സങ്കല്പകഥാലോകം മാത്രമാണ് അവരുടെ ജീവൽമണ്ഡലം. ബാലൻ എന്ന സിനിമ ആവിഷ്കരിക്കുന്ന കഥാപാത്രങ്ങൾ പലതാണ്. ഒരു മനോരോഗിണിയുണ്ട്, അവരോട് കുറ്റവാളിയായ ആ അമ്മയ്ക്ക് യാതൊരു മമതയുമില്ല. ബാലന്റെ അമ്മ മനോരോഗിണി അല്ല എന്ന് ഇത് വ്യക്തമാക്കുന്നു. മക്കളാൽ അകന്നു നിൽക്കുന്ന വൃദ്ധയുണ്ട്, അവരുടെ ജഡം ആരുമറിയാതെ അടക്കി അവിടെ വാഴവെച്ച് തൻറെ ഏകാന്തതയെ തലോലിക്കുകയാണ് അവൾ. മയക്കുമരുന്ന് കച്ചവടക്കാരുണ്ട്, ഇഷ്ടപ്പെട്ട പെണ്ണ് നഷ്ടമായ പൊലീസുകാരനുണ്ട് ഇവരൊക്കെയും പല രൂപത്തിൽ ഐഡന്റിറ്റി ഇല്ലാത്തവരാണ്. ബാലൻ ഇതിനിടയിൽ ഒരാൾ മാത്രം. ബാലനിൽ ഉള്ളത് അമ്മയോടുള്ള അടങ്ങാത്ത സ്നേഹം ആകുമ്പോൾ, അമ്മയിൽ അവശേഷിക്കുന്നത് വന്യമായ ഏകാന്തത മാത്രം. ജയിൽ, വനം, ചൂതാട്ടം – മൂന്ന് ഇമേജുകളും സിനിമയുടെ വന്യത വിശദമാക്കുന്നു. ഒരുപാട് സബ് സ്റ്റാൻഡേർഡ് സിനിമകൾക്കിടയിൽ ഒന്ന് കണ്ടിരിക്കാൻ പറ്റിയൊരു ക്ളീൻ പ്ലാറ്റ്ഫോം സിനിമ അത്രയേയുള്ളൂ ബാലൻ ദി ബോയ്.

ബാലനിൽ ഉള്ളത് അമ്മയോടുള്ള അടങ്ങാത്ത സ്നേഹം ആകുമ്പോൾ, അമ്മയിൽ അവശേഷിക്കുന്നത് വന്യമായ ഏകാന്തത മാത്രം. ജയിൽ, വനം, ചൂതാട്ടം – മൂന്ന് ഇമേജുകളും സിനിമയുടെ വന്യത വിശദമാക്കുന്നു. ഒരുപാട് സബ് സ്റ്റാൻഡേർഡ് സിനിമകൾക്കിടയിൽ ഒന്ന് കണ്ടിരിക്കാൻ പറ്റിയൊരു ക്ളീൻ പ്ലാറ്റ്ഫോം സിനിമ അത്രയേയുള്ളൂ ബാലൻ ദി ബോയ് –

ജീവിക്കാൻ ഒരു ആൺ തുണയൊന്നും വേണ്ട എന്ന് പ്രഖ്യാപിക്കുന്ന സിനിമ എന്ന നിലയിൽ വരെയുള്ള മഹത്വം ചാർത്തിക്കൊടുക്കുന്ന ആളുകളുടെ എഴുത്തുകൾ കാണുമ്പോൾ രസകരമായി തോന്നുന്നു. ” നമുക്ക് നമ്മൾ മാത്രം മതി ” എന്ന് മകനെ ചേർത്ത് വെച്ചുകൊണ്ട് അമ്മ പറഞ്ഞുവെക്കുമ്പോൾ അതിനായുള്ള അവരുടെ പോരാട്ടങ്ങൾ ആകെ മൊത്തം വയലന്റായാണ് പോകുന്നത് എന്നിടത്തും, ആൺ പെൺ സ്വത്വങ്ങളെ ഭൗതിക നിലവാരത്തിൽ വിലയിരുത്തി സമാന്യവത്കരിച്ച് താറടിച്ച് കാണിക്കുന്നതും പുരുഷ സമൂഹം തന്നെ കണ്ടാത്മരതി അടയുന്നത് കാണാൻ സാധിച്ചു എന്നതും ബാലന്റെ പ്രത്യേകതയാണ്

സാഹചര്യങ്ങൾ കൊണ്ടാണെങ്കിലും തന്റെ കുഞ്ഞിന്റെ അച്ഛനെ കൊന്ന് ക്രിമിനലാകുന്ന അമ്മ. അത് പുരുഷ വർഗ്ഗത്തോടുള്ള ഒരുതരം സൈക്കോ റിവഞ്ചായി മാറുമ്പോൾ കിട്ടുന്ന കയ്യടികൾക്കുവേണ്ടി അതിവൈകാരികത നിറച്ച് പകർത്തിവെക്കുന്നു., തന്നെ വഞ്ചിച്ച പുരുഷനോടുള്ള പക അയാളിൽ നിന്നും പുരുഷ വർഗ്ഗത്തിലേക്ക് എത്തിക്കുന്ന ആ അമ്മ ചെയ്യുന്ന ക്രൂരതകളെയും, സൈക്കൊത്തരങ്ങളെയും എന്തിനേറെ കൊലപാതകങ്ങളെയും വൈകാരിക കാർഡിൽ നീ‌തീകരിച്ചുകൊണ്ട് പുത്രവാത്സല്യത്തിന്റെയും, മാതൃസ്നേഹത്തിന്റെയും ഉദാത്ത മാതൃക കാണിക്കുന്നതിലാണ് സൈബർ ബുദ്ധിജീവികളും, അഭിനവ സിനിമ നിരൂപകാരുമെല്ലാം ‘ക്ലാസ്സിക് ‘റിയലസ്റ്റിക് ‘എന്നൊക്കെ വിശേഷിപ്പിക്കുന്നത് എന്നതാണ് ഏക ആശ്വാസം.

അതായത് കലാപരമായോ, സവിശേഷ ചിന്തനീയമായോ, സാമൂഹിക സന്ദേശമായോ എന്തെങ്കിലും ഈ സിനിമയിൽ ഉണ്ടെന്ന് കരുതുക വയ്യ. മാനസിക വൈകല്യമുള്ള ഒരു പെൺകുട്ടിയെ /സ്ത്രീയെ നിർദാക്ഷിണ്യം ചതിച്ചുകൊണ്ട് അമ്മ മഹാത്മ്യം പറഞ്ഞുവെക്കുന്ന സിനിമകണ്ട് കണ്ണീരൊഴുക്കാൻ മലയാളികൾക്ക് അവസരം ലഭിച്ചു എന്നത് സിനിമയുടെ ഒരു ക്ലാസ്സിക് പഞ്ചാണ്.

 

Related