ഒന്നാം സ്വാതന്ത്ര്യ സമരത്തെ (First War of Independence,1857)1858 ൽ ബ്രിട്ടീഷ് സർക്കാർ അടിച്ചമർത്തിയ വർഷം തന്നെ ഡെപ്യൂട്ടി മജിസ്ട്രേറ്റ് തസ്തികയിൽ (ആദ്യ ഇന്ത്യക്കാ രൻ) കയറി കൂടിയ ഒരിന്ത്യക്കാരൻ്റെ കൂറ് ആരോടായിരിക്കും എന്ന് പറയേണ്ടതില്ല!
(ഒന്നാം സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷ് സർക്കാർ അടിച്ചമർത്തിയതിലൂടെ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 20 ലക്ഷം മുതൽ 1 കോടി വരും എന്ന് ചരിത്രകാരന്മാർ പറയുന്നു. 25 കോടി ജനങ്ങൾ ഉണ്ടായിരുന്ന ഭൂ പ്രദേശത്തെ ഒരു കോടി ജനങ്ങൾ വരെ ബ്രിട്ടീഷ് അടിച്ചമർത്തൽ വഴി കൊല്ലപ്പെട്ടിട്ടുണ്ടാകാം. എന്നു പറഞ്ഞാൽ 100 നാട്ടുകാ രിൽ 4 പേർ വെച്ച് രക്തസാക്ഷികളാകേണ്ടി വന്നു എന്നാണർത്ഥം. ഇന്നത്തെ കണക്കിന് 147.8 കോടി ഇന്ത്യക്കാരിൽ 5 കോടി 88 ലക്ഷം പേർക്ക് തുല്യമാണ് മരണ സംഖ്യ. ഇത്രയധികം ധീരന്മാർ രക്തസാക്ഷികളായത് സ്വതന്ത്ര ഇന്ത്യ എന്ന സ്വപ്നത്തിൻ്റെ ഭാഗമായിട്ടായിരുന്നു. അതിന് മുമ്പുള്ള 100 വർഷത്തിനിടയിലെ രക്ത സാക്ഷികളെ നമുക്കറിയാം (പഴശ്ശി,അഞ്ചുതെങ്ങ്,ദളവ, കട്ടബൊമ്മൻ,വെല്ലൂർ ജയിൽ etc , etc))
കോളനി ഭരണത്തോടുളള സമ്പൂർണ്ണ കൂറ് തെളിയിക്കപ്പെട്ടതിനാൽ ബംഗാളി ജഡ്ജിയായ ആ ഭീരു (സ്വാതന്ത്ര്യ സമരത്തെ ബഹുമാനിക്കുന്നവരുടെ ഭാഷയിൽ) 1891 ൽ ജില്ലാ മജിസ്ട്രേറ്റ് ആയി വിരമിച്ചു. സായിപ്പന്മാർ ഇയാളുടെ സേവനത്തെ പരിഗണിച്ച് റായ് ബഹദൂർ പദവിയും CIE പദവിയും നൽകി ആദരിച്ചു.
ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ ദല്ലാൾ പണി ചെയ്ത ആൾ തൻ്റെ സർവീസ് കാലത്ത്,1882 ൽ ഒരു നോവൽ എഴുതി, ആനന്ദ മഠം. പ്രസ്തുത നോവലിൻ്റെ ലക്ഷ്യം, ബ്രിട്ടീഷ്കാർ ആഗ്രഹിച്ചു വന്ന പ്രകാരം ജനങ്ങൾക്കിടയിൽ മത സ്പർധ ഒരുക്കി എടുക്കുക എന്നതായിരുന്നു (Divide communally and Rule).
ആനന്ദ മഠം നോവൽ ബംഗാളിലെ 1770ലെ പട്ടിണിയുടെ തീവ്രത വിവരിക്കുന്നു. മഗധ, മിഥില, കാശി, കാഞ്ചി, ഡൽഹി,കാശ്മീർ തുടങ്ങിയ പ്രാദേശത്ത് ജനങ്ങൾ പട്ടിണിയാൽ പുല്ല് കഴിക്കുന്നു. ഉറുമ്പുകളെ, പട്ടികളെ ഒക്കെ മനുഷ്യർ ഭക്ഷിക്കാൻ നിർബന്ധിതമാകുകയാണ്. ഗർഭ പാത്രം തന്നെ തകർത്ത് ഭക്ഷണമാക്കുകയാണ് ചിലർ. ഇതിനൊക്കെ ഉത്തരവാദി, മിർസാഫിർ (നവാബ്) കറുപ്പ് കഴിച്ച്, ബോധം നഷ്ടപ്പെട്ട ജനങ്ങളെ സംരക്ഷിക്കാൻ മറന്നു എന്ന് പറയുന്ന നോവൽ, ഭരണം നടത്തുന്ന ബ്രിട്ടീഷ്കാരെ കുറ്റപ്പെടുത്താൻ ശ്രമിച്ചിട്ടില്ല.
ഭവാനന്ദയും മറ്റ് സന്യാസിമാരും ആയുധങ്ങൾ ശേഖരിക്കാൻ നാട്ടുകാരെ ഉപദേശിക്കുന്നു. രത്നങ്ങളും സ്വർണ്ണാഭരണങ്ങളും കൈവശം വെയ്ക്കുന്നതിലും പ്രധാനമാണ് ആയുധങ്ങൾ എന്ന് അവർ പഠിപ്പിക്കുന്നുണ്ട്. സന്യാസിമാർ മുസ്ലീം കുടുംബങ്ങളെ കൊള്ളയടിക്കാൻ ഉപദേശിക്കുന്നു. അവരെ ചുട്ടുചാമ്പലാക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. അതെ ശ്വാസത്തിൽ തന്നെ ചാറ്റർജി വാറൻ ഹെയ്സിറ്റിംഗിനെ (Governor General) ഉദയസൂര്യനോട് ഉപമിക്കുന്നുണ്ട്.
എല്ലാ രാജ്യങ്ങളിലും ഭരണാധികാരികൾ സംരക്ഷകരും സംരക്ഷിതരുമാണ്. എന്നാൽ നമ്മുടെ മുസ്ലീം ഭരണാധികാരികൾ നമുക്ക് എന്ത് സംരക്ഷണം നൽകുന്നു? നമ്മുടെ മതം നശിപ്പിക്കപ്പെടുന്നു. നമ്മുടെ ജാതിയെ അശുദ്ധമാക്കുന്നു. നമ്മുടെ ബഹുമാനം മലിനമാക്കപ്പെടുന്നു. നമ്മുടെ കുടുംബത്തിന്റെ ബഹുമാനം അപമാനിക്കപ്പെടുന്നു. ഇപ്പോൾ നമ്മുടെ ജീവിതവും അതേ പാതയിലാണ്. ദുഷിച്ച നീണ്ട താടിയെ നാം പുറത്താക്കിയില്ലെങ്കിൽ ഹിന്ദുക്കളുടെ ഹിന്ദുമതം നശിച്ചുപോകും. (സാധാരണ RSS ഗുണ്ടയും ബങ്കിം ചന്ദ്ര ചാറ്റർജിയും തമ്മിലുള്ള സാമ്യം വ്യക്തമാക്കാൻ ഇനിയും ഏറെ അവസരങ്ങൾ നോവലിലുണ്ട്).
ദോഷകാരികളായ പക്ഷികളുടെ (മുസ്‌ലിംകളുടെ) കൂട് തകർക്കുന്നതിനെക്കുറിച്ച് ഞങ്ങൾ വളരെക്കാലമായി ആലോചിച്ചുവരികയാണ്. മുസ്‌ലിമിൻ്റെ നഗരത്തെ പൂർണ്ണമായും തകർക്കുക. അവരുടെ വീടുകൾ കത്തിച്ച് ഒരിക്കൽ കൂടി ഭൂമിയെ ശുദ്ധീകരിക്കുക എന്ന് തുടങ്ങുന്ന വിവരണങ്ങളിൽ യുദ്ധം നയിക്കുന്ന സന്യാസി (Guru of Our Guru) വിഷ്‌ണുവിൻ്റെ അവതാരമാണ്. ഇന്ന് വിഷ്ണു ദേവൻ അവരുടെ തടങ്കലിലാണ്, അദ്ദേഹത്തെ മോചിപ്പിക്കാൻ നമ്മുടെ വാളുകൾക്ക് കരുത്തുണ്ട്.
യഥാർത്ഥ ഹിന്ദുമതം വിജ്ഞാനത്തിൽ അതിഷ്ടിതമാണ്. വിജ്ഞാനത്തിന് രണ്ട് ഭാവങ്ങളുണ്ട്. സെക്യുലർ എന്ന ബാഹ്യ അറിവും ആത്മീയമായ ആന്തരിക ബോധവും. ആന്തരിക ജ്ഞാനമാണ് പ്രധാനം. ആന്തരിക ജ്ഞാനം ശക്തമാകണം എങ്കിൽ അതിന് ബാഹ്യ അറിവ് സഹായിക്കണം.അതിന് ബ്രിട്ടീഷുകാരുടെ ഭൗതിക നിലപാടുകൾ സഹായകരമാണ്. അതുകൊണ്ട് അവരാകട്ടെ നമ്മുടെ ഭരണാധിപന്മാർ. നമ്മൾ ഹിന്ദുക്കൾ വിജ്ഞാന രംഗത്തും മറ്റ് മേഖലയിലും കരുത്ത് നേടും വരെ അവർ ഭരണകർത്താക്കളായി തുടരണം. അവർക്കെതിരെ നമ്മൾ കലാപം ഉണ്ടാക്കരുത്. നമ്മുടെ ശത്രുക്കളായ മുഹമ്മദീയരെ കൊന്നും കൊള്ളയടിച്ചും നാട്ടിൽ നിന്ന് പുറത്താക്കുകയാണ് നമ്മുടെ ലക്ഷ്യം.
തുടങ്ങിയ പരാമർശങ്ങൾ ഈ നോവലിൽ ഉദ്ദേശിക്കുന്നത് ബ്രിട്ടനെതിരെ ഓങ്ങണമെന്നല്ല എന്ന് വ്യക്തം. മുസ്ലീം ജനവിഭാഗത്തെ ആക്രമിച്ച് നാട്ടിൽ നിന്നും പുറത്താക്കണമെന്നും സായിപ്പന്മാർ ഭരിക്കാൻ യോഗ്യരാണ് എന്നും സമർത്ഥിക്കാനായി ബങ്കിം ചന്ദ്ര ചാറ്റർജി, ബ്രിട്ടീഷ് സർക്കാരൻ്റെ കൂലിപ്പണി ചെയ്തുവരെ എഴുതിയ നോവലിൻ്റെ രാഷ്ട്രീയ ലക്ഷ്യമാണ് വന്ദേ മാതരത്തിൻ്റെ മൂന്നു മുതലുള്ള ചരണങ്ങളിൽ പങ്കുവെയ്ക്കുന്നത്.ഇന്ത്യയുടെ അഭ്യന്തര ശത്രുക്കൾ ഇവർ മൂവരും എന്ന ഗോൾവാൾക്കർ പ്രമാണം. 1932 ൽ ബ്രിട്ടീഷ് വിരുധ സമരത്തിൽ പങ്കെടുക്കാൻ ഒരുങ്ങിയ അധ്യാപകനായ നാട്ടുകാരനെ നിരുത്സാഹപ്പെടുത്തി മടക്കിവിടുന്ന ഹെഗഡെവാർ,
ഇവരുടെ ഒക്കെ ഇന്നത്തെ പരമ്പരയിൽ പെട്ട പ്രധാനമന്ത്രി മുതൽ കേരള സർവ്വകലാശാല വിസി, നേമം – കഴകൂട്ടം – ചാത്തന്നൂർ എംഎല്‍എമാർ ഗോപിമാരും ഗോപാലന്മാരും വിഷ പദവിയിലുളള ടീച്ചർ സംഘ അംഗങ്ങൾക്കും ദേശ ഭക്തിയിലൂടെ ഉദ്ദേശിക്കുന്നത് സെക്യുലർ സോഷ്യലിസ്റ്റ് ഇന്ത്യയെ അടിമുടി കാവി അണിയിക്കൽ മാത്രമാണ്.
