August 11 Tuesday 2026

കാഫിർ സ്ക്രീൻ ഷോട്ട് :ഷെയർ ചെയ്തെന്ന് വെളിപ്പെടുത്തി പ്രതി ജിതിൻ ഭാസ്കർ

കാഫിർ സ്ക്രീൻഷോട്ട് പങ്കുവെച്ചു എന്ന് തുറന്നു സമ്മതിച്ച് പ്രതി ജിതിൻ ഭാസ്കർ. തിരുവള്ളൂർ കൂട്ടായ്മ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ജിതിൻ ഭാസ്കറിന്റെ തുറന്നു സമ്മതിക്കൽ. തുറന്നു സമ്മതിച്ചു കൊണ്ടുള്ള ജിതിൻ ഭാസ്കറിന്റെ ശബ്ദ സന്ദേശം ഇതോടെ പുറത്തായിരിക്കുകയാണ്. താൻ കൃത്യമായി പോലീസിനു മൊഴി കൊടുത്തിട്ടുണ്ട്, നാട്ടിലെ ഗ്രൂപ്പിൽ ഷെയർ ചെയ്തു എന്ന് പൊലീസിനോട് പറഞ്ഞിട്ടുണ്ട്, പല കാര്യങ്ങളും ഷെയർ ചെയ്യാറുണ്ട് അതുപോലെ ഇതും ഷെയർ ചെയ്തു. ജിതിൻ പറയുന്നു.

ജാമ്യം കിട്ടി പുറത്ത് വന്നതിനുശേഷം ജിതിൻ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. പത്തു പേർക്കെങ്കിലും താൻ സ്ക്രീൻഷോട്ട് ഷെയർ ചെയ്തിട്ടുണ്ട് എന്ന് തെളിയിക്കാൻ സാധിക്കുമോ എന്നായിരുന്നു ജിതിന്റെ വെല്ലുവിളി. ഇതിന് പിന്നാലെയാണ് ജിതിന്റെ ശബ്ദ സന്ദേശം പുറത്തുവരുന്നത്. രണ്ടുദിവസം മുമ്പാണ് ജിതിന് കേസിൽ ജാമ്യം ലഭിച്ചത്. ഇതിനുപിന്നാലെ നാട്ടിൽ സിപിഎം നേതൃത്വത്തിൽ ജിതിന് സ്വീകരണവും ലഭിച്ചിരുന്നു. അന്വേഷണത്തെ വെല്ലുവിളിക്കുന്ന ജിതിന്റെ ഫേസ്ബുക്ക് പോസ്റ്റ് ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണ് എന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്.

 

 

Related