പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്കിടെ വീണ്ടും യുദ്ധം പൊട്ടി പുറപ്പെടുകയാണ്. ഹോർമുസിൽ മൂന്ന് എണ്ണ കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്നാണ് ഇറാനു നേരെ യുഎസ് ആക്രമണമുണ്ടാകുന്നത്. ഇറാനുമായുള്ള വെടിനിർത്തൽ ചർച്ച അവസാനിച്ചതായി ഡോണൾഡ് ട്രംപ് വക്തമാക്കി. ബുധനാഴ്ചയോടെ ഇറാനിൽ ശക്തമായ ആക്രമണം നടത്തും എന്നാണ് അമേരിക്കൻ നിലപാട്. അവർ നുണയന്മാരും ചതിയന്മാരും ആണെന്നാണ് ഇറാൻ ഭരണകൂടത്തെ കുറച്ച് ട്രംപ് പ്രസ്താവിച്ചത്. 85 കേന്ദ്രങ്ങളിലാണ് ഇറാനിൽ കഴിഞ്ഞദിവസം യുഎസ് ആക്രമണം നടത്തിയത്.
എണ്ണ ഉല്പാദനത്തിൽ ഇറാന് നൽകിയിരുന്ന ഇളവ് അമേരിക്ക റദ്ദാക്കി. സമീപ ദിവസമാണ് ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ച് സമാധാന കരാറുകളിൽ ഒപ്പുവെച്ചത്. 60 ദിവസത്തെ വെടിനിർത്തലിലൂടെ സമഗ്രമായ സമാധാന കരാർ പ്രാബല്യത്തിൽ വരുത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ, നിലവിലെ ആക്രമണങ്ങൾ സമാധാന കരാറിനെ കീഴ്മേൽ മറിച്ചിരിക്കുകയാണ്. ആയതുള്ള അലി ഖംനഈയുടെ അന്ത്യകർമ്മങ്ങൾ നടക്കുന്ന വേളയിലാണ് പുതിയ ആക്രമണം എന്ന പ്രത്യേകതയും ഇതിനുണ്ട്.
