August 9 Sunday 2026

സെക്രട്ടറിയേറ്റിൽ ഫയലുകൾ മുക്കാൻ നീക്കം

പരിഷ്കരണത്തിന്റെ മറവിൽ ഫയലുകൾ മുക്കാൻ നീക്കം എന്ന പ്രതിപക്ഷ നേതാവിന്റെ പരാതിയെ തുടർന്ന് സെക്രട്ടറിയേറ്റിലെ വിവാദ ഇ -ഓഫീസ് പരിഷ്കരണം നിർത്തിവച്ചു. പെരുമാറ്റച്ചട്ടം അവസാനിക്കുന്നത് വരെ പരിഷ്കരണം നിർത്തിവച്ചതായി ഐ ടി വകുപ്പാണ് അറിയിച്ചത്.

ഇതു സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ കത്തിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചത്. അവധി ദിവസങ്ങൾ അടുത്ത് വരുന്നതുകൊണ്ടാണ് ഇ ഓഫീസ് പരിഷ്കരണം തീരുമാനിച്ചത് എന്നാണ് സർക്കാർ വാദം. വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ സോഫ്റ്റ്‌വെയർ പരിഷ്കരിക്കാനുള്ള നീക്കം വിവാദ ഫയലുകൾ മാറ്റാനാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.

Related