ആയിരങ്ങളെ സാക്ഷിനിർത്തി വി ഡി സതീഷന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്.വിഡി സതീശന് പുറമേ മന്ത്രിസഭയിലെ പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല,ഷിബു ബേബി ജോൺ,സണ്ണി ജോസഫ്,ടി സിദ്ദിഖ്,ബിന്ദു കൃഷ്ണ, സി പി ജോൺ, അനൂപ് ജേക്കബ്, എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്.എം ലിജു, റോജി എം ജോൺ, ഒ ജെ ജനീഷ്,കെ മുരളീധരൻ, കെ എ തുളസി, മോൻസ് ജോസഫ്,കെ എം ഷാജി,പി കെ ബഷീർ, എൻ ഷംസുദ്ദീൻ,വി ഇ അബ്ദുൾ ഗഫൂർ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ കാർഗെ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, വയനാട് എംപി പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ,തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവർക്ക് പുറമേ മുൻ മുഖ്യമന്ത്രിയും നിയുക്ത പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ബിനോയ് വിശ്വം സാദിക്കലി ശിഹാബ് തങ്ങൾ എന്നിവരും പങ്കെടുത്തു.
