ഇസ്ലാമാബാദിൽ ഒപ്പു വെച്ച സമാധാന കാരർ ലംഘിച്ച് ഇറാനും യുഎസ്സും ആരംഭിച്ച ഏറ്റുമുട്ടൽ അവസാനിപ്പിച്ചതായി യു എസ്സും ഇറാനും അറിയിച്ചു. ആക്രമണങ്ങളുടെ ഭാഗമായി അമേരിക്കയുടെ അറബ് സഖ്യ രാഷ്ട്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ നിർത്തിവെച്ചതായി ഇറാൻ സൈനിക വക്താവ് മുഹമ്മദ് അക്രമീനിയ അറിയിച്ചു. യു എസ് ആക്രമണങ്ങൾക്ക് എതിരെയുള്ള പ്രത്യാക്രമണമാണ് ഗൾഫ് മേഖലയിൽ തങ്ങൾ നടത്തുന്നതെന്ന് ഇറാൻ അറിയിച്ചു.
ആയുധശേഖരത്തിൽ ഉണ്ടായ ദൗർലഭ്യമാണ് യു എസ് ആക്രമണം നിർത്താൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുദ്ധാവസ്ഥകൾ കൂടുതൽ മോശമാകുന്നതിനെ കുറിച്ച് യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്,യു എസ് ജനറൽ ഡാൻ കെയിൻ എന്നിവർ പ്രസിഡണ്ടിനെ അറിയിച്ചിരുന്നു. ഇറാനിലെ പതിനാലാം ഘട്ട ആക്രമണത്തെ കുറിച്ചുള്ള രൂപരേഖ പെന്റഗൺ ട്രംപിന് കൈമാറിയെങ്കിലും അദ്ദേഹം അത് നിരസിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഇസ്രായേലിന്റെ സ്വാധീനത്തിന് അടിമപ്പെട്ട് അമേരിക്ക ഇറാനു മേൽ ആക്രമണം നടത്തിയാൽ പ്രത്യാക്രമണം രൂക്ഷമായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
