ഷർജീൽ ഇമാമിനും ഉമർ ഖാലിദിനും വീണ്ടും സുപ്രീംകോടതി ജാമ്യം നിഷേധിച്ചിരിക്കുന്നു.
ഷർജീൽ ഇമാമിനും ഉമർ ഖാലിദിനുമെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാമെന്ന സുപ്രീം കോടതിയുടെ നിർബന്ധം, നുണകളിലും സങ്കൽപ്പങ്ങളിലും വിരാജിക്കാനുള്ള പരമോന്നത കോടതിയുടെ സന്നദ്ധത പ്രകടമാക്കുന്നുണ്ട്.
ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ വി അഞ്ജാരിയ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് കഴിഞ്ഞദിവസം ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്.
കഴിഞ്ഞ കുറേ വർഷങ്ങളായി നടത്തിയ വ്യത്യസ്ത ജാമ്യാപേക്ഷകൾ വിചാരണ കോടതിയിലും ഹൈക്കോടതി തലത്തിലും നിരസിച്ചു കൊണ്ടേയിരുന്നു.
ഇതേ കേസിൽ പ്രതികളായ ഗൾഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, ഷദാബ് അഹമ്മദ്, മുഹമ്മദ് സലീം ഖാൻ എന്നിവർക്ക് ജാമ്യം അനുവദിച്ചിരുന്നു.
തീർച്ചയായും അത് സ്വാഗതാർഹമാണ്.
എന്നാൽ, ജാമ്യം നിഷേധിക്കപ്പെട്ട ഉമർ
ഖാലിദിൻ്റെയും ഇമാമിൻ്റെയും, പിന്നെ ജാമ്യം ലഭിച്ച ഫാത്തിമ, ഹൈദർ, റഹ്മാൻ, അഹമ്മദ്, ഖാൻ എന്നിവരുടെ വിധികൾ തമ്മിലുള്ള വ്യത്യാസത്തെ കോടതി ഉത്തരവ് ന്യായീകരിക്കുകയാണ് ചെയ്തത്.
2020 ഫെബ്രുവരി 24ന് ഡൽഹിയിൽ നടന്ന കലാപത്തിലെ ‘ഗൂഢാലോചന’ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഉമറും ഇമാമും ‘മുഖ്യ’ പങ്കുവഹിച്ചു എന്നാണ് കോടതി പറയുന്നത്.
അഞ്ച് പേർക്ക് ജാമ്യം ലഭിച്ചുവെന്നത് സ്വാഗതം ചെയ്യാമെങ്കിലും ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീം കോടതി വിധി ഇന്ത്യയുടെ നീതിശാസ്ത്ര ചരിത്രത്തിലെ കളങ്കിത ഏടായി മാറും.
ചിലർ ‘പ്രധാന’ പങ്കുവഹിച്ചവരും, മറ്റു ചിലർ ‘ലഘുവായ’ വേഷം ചെയ്തുവെന്നുമാണ് കോടതി വിധിച്ചത്.
ഇത് യഥാർത്ഥ വസ്തുത മറച്ചുവയ്ക്കാൻ വേണ്ടിയുള്ളതാണ്.
യഥാർത്ഥത്തിൽ പ്രേരിപ്പിച്ചവരെ സഹായിക്കുന്നതിൽ സ്വന്തം പങ്കാളിത്തം മറച്ചുവെക്കാൻ കഴിവുകെട്ടതും പക്ഷപാതപരവുമായ പൊലീസ് സംവിധാനങ്ങളാൽ കെട്ടിച്ചമച്ച ഒരു സാങ്കൽപ്പിക സൃഷ്ടിയാണ് ഇപ്പോൾ സുപ്രീംകോടതി വരെ മുഖവിലയ്ക്ക് എടുത്തിരിക്കുന്നത്.
അതായത് ചിലരെ വെറുതെ വിട്ടാലും, ഈ രണ്ടുപേരെ മാത്രം ജയിലിൽ അടച്ചാൽ ‘വംശീയമായ’ കുറ്റം ചുമത്തൽ നിലനിൽക്കുന്നു!
ഇപ്പോഴത്തെ ഡൽഹി സർക്കാരിലെ മന്ത്രി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ സമീപത്ത് നിൽക്കുമ്പോൾ കുഴപ്പങ്ങൾ അഴിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടത്രേ.!
യൂണിഫോമിലുള്ള പോലീസുകാർ നോക്കിനിൽക്കുന്നതും ഇടയ്ക്കിടെ മുസ്ലീം അയൽപക്കങ്ങളെ ആക്രമിക്കുന്ന ജനക്കൂട്ടത്തെ സജീവമായി സഹായിക്കുന്നതുമായ വിഡീയോകൾ നാമെല്ലാവരും കണ്ടിട്ടുണ്ട്.
അതേസമയം
2020 ഫെബ്രുവരിയിൽ അക്രമം അഴിച്ചുവിടാനുള്ള ഒരു ഗൂഢാലോചനയിലും ഈ പ്രതികൾ കക്ഷിയായിരുന്നില്ല.
ദൽഹിയിൽ പൊട്ടിപ്പുറപ്പെട്ട അക്രമവും അതിൻ്റെ തുടർച്ചയും ഭരണ സംവിധാനത്തിന് കീഴിലുള്ള ഹിന്ദു വർഗീയ/വംശീയ വാദികളുടെ ആസൂത്രിത ആവിഷ്കാരമായിരുന്നു.
ആ അക്രമത്തിലേക്ക് നയിച്ച പ്രകോപന പ്രസംഗങ്ങൾ നടത്തിയവർ ഡൽഹിയിലും കേന്ദ്രത്തിലും ഇന്ന് മന്ത്രിമാരാണ്. വംശഹത്യാ പ്രസ്താവനകൾ നടത്തിയ മറ്റുള്ളവർ അക്രമാസക്തരായ ജനക്കൂട്ടത്തെ നയിക്കുന്നത് വീഡിയോയിൽ കാണാം.
അക്രമം പൊട്ടിപ്പുറപ്പെടുമ്പോൾ ഷർജീൽ ഇമാം ഒരു മാസത്തിലേറെയായി ജയിലിൽ കഴിയുകയായിരുന്നു.
അതേസമയം സമാധാനത്തിൻ്റെയും അഹിംസയുടെയും ആവശ്യകത ഉമർ ഖാലിദ് ആവർത്തിച്ച് ഉറപ്പിച്ച് പ്രഖ്യാപിച്ചു കൊണ്ടേയിരുന്നു.
എന്നിട്ടും, പരസ്പര വിരുദ്ധവും പൊരുത്തമില്ലാത്തതുമായ സാക്ഷിമൊഴികളെ അടിസ്ഥാനമാക്കിയുള്ള പ്രോസിക്യൂഷൻ്റെ “ഹൈപ്പർ ആക്റ്റീവ് ” ഭാവനയെ മുഖവിലക്കെടുക്കുകയാണ് കോടതി ചെയ്തത്.
ഏറ്റവും വിലകെട്ട, മൗലിക സത്യസന്ധതയെ ചോദ്യം ചെയ്യുന്ന, ജുഡീഷ്യൽ തീരുമാനങ്ങളുടെയും പദാവലികളുടേയും
പ്രയോഗങ്ങളാണ് ഈ കേസിൽ കോടതിയിൽ നടന്നത്. അതാണ് ഇനി ഭാവിയിൽ നിയമവിദ്യാർത്ഥികൾ പിന്തുടരാൻ പോകുന്നത്
എങ്കിൽ തീർച്ചയായും
നാം അധ:പ്പതിച്ച സമൂഹമായി തീരും.
കഴിഞ്ഞ ആറ് വർഷമായി ഉമർ ഖാലിദും ഷർജീൽ ഇമാമും ഫാസിസ്റ്റ് തടവറയിലാണ്. അവരുടെ വിചാരണ യഥാർത്ഥ അർത്ഥത്തിൽ ആരംഭിച്ചിട്ടില്ല.
ഇപ്പോഴത്തെ തീരുമാനം അനുസരിച്ച്, ഒരു വർഷത്തിന് ശേഷം അവർക്ക് വീണ്ടും ജാമ്യത്തിന് അപ്പീൽ നൽകാമെന്ന് സുപ്രീം കോടതി ബെഞ്ച് വിധിച്ചിരുന്നു.
രണ്ട് യുവാക്കളുടെ ജീവിതത്തിൽ ഏഴ് വർഷത്തെ സ്വാതന്ത്ര്യം നഷ്ടമായത് നിസ്സാര കാര്യമാണെന്ന് അനുമാനിക്കുന്ന ഈ തീരുമാനത്തിൻ്റെ ധാർഷ്ട്യത്തിൻ്റെ വ്യാപ്തി ആർക്കും ഉൾക്കൊള്ളാൻ കഴിയില്ല.
ഈ വിധി എഴുതിയവരോട് ചരിത്രം ഒരിക്കലും ക്ഷമിക്കില്ല.
അവരുടെ പേരുകൾക്കൊപ്പം ‘നീതി’ (justice) എന്ന ഉപസർഗ്ഗം ചേർക്കാൻ അവർ അർ
