ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ സംരക്ഷണത്തിനുവേണ്ടി യുഡിഎഫ് അധികാരത്തില്‍ വരണമെന്ന് എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പ്രസ്താവനയിലൂടെ പറഞ്ഞു. തുടര്‍ഭരണത്തിനായുള്ള മുറവിളി ഫാഷിസത്തെ ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണ്. വിമര്‍ശകരോടും പ്രതിപക്ഷത്തോടും ഇടതു ഭരണകൂടം ഇതുവരെ പുലര്‍ത്തിയ അസഹിഷ്ണുതയും ശത്രുതാ മനോഭാവവും ജനാധിപത്യവിരുദ്ധമാണ്. ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനവര്‍ഗത്തോടുള്ള അവഗണന, ഭരണ കെടുകാര്യസ്ഥത, സ്വജനപക്ഷപാതം എന്നിവ ഇടതു ഭരണത്തെ ജനവിരുദ്ധമാക്കി. ആരോഗ്യ വിദ്യാഭ്യാസ- സാമ്പത്തിക മേഖലകളില്‍ തകര്‍ച്ചയാണ് അനുഭവപ്പെടുന്നത്. കേരളത്തിലെ ഇടതുപക്ഷം ഇടതുപക്ഷ വിരുദ്ധമായി തീര്‍ന്നെന്നും അവര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പെരുമ്പടവം ശ്രീധരന്‍, കെ. വേണു, യു.കെ കുമാരന്‍, ഡോ. പി.വി കൃഷ്ണന്‍ നായര്‍, ആസാദ് മലയാട്ടില്‍, ഡോ. എം.ആര്‍ തമ്പാന്‍, എം.ഡി രാജേന്ദ്രന്‍, ഡോ. അജിതന്‍ മേനോത്ത്, എന്‍. ശ്രീകുമാര്‍, ഡോ. ടി.എസ് ജോയി, ഡോ. നെടുമുടി ഹരികുമാര്‍, ശ്രീ മൂലനഗരം മോഹന്‍, ഡോ. അച്യുത് ശങ്കര്‍, സുദര്‍ശന്‍ കാര്‍ത്തികപ്പറമ്പില്‍, വി.വി പ്രഭാകരന്‍, ഡോ.വി രാജകൃഷ്ണന്‍, ഡോ. വിളക്കുടി രാജേന്ദ്രന്‍, പ്രഫ. കാട്ടൂര്‍ നാരായണപിള്ള, ഡോ. ബെറ്റി മോള്‍ മാത്യു, ഗിരിജ സേതുനാഥ്, കെ. സുദര്‍ശനന്‍, ഡോ. ശ്രീവത്സന്‍ നമ്പൂതിരി, കെ.എസ് രാജശേഖരന്‍, ഡോ. പി. സരസ്വതി, ഡോ. പി.കെസുരേഷ്‌കുമാര്‍, മീനമ്പലം സന്തോഷ് തുടങ്ങിയവര്‍ പ്രസ്താവനയില്‍ ഒപ്പുവച്ചു.
