October 14 Wednesday 2026

തൃശൂര്‍ പൂരത്തിന് വെടിക്കെട്ടില്ല; പകരം കതിന പൊട്ടിക്കും

തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുമായി നടത്തിയ യോഗത്തിലാണ് നിര്‍ണായക തീരുമാനം. ആചാരപരമായ ആഘോഷങ്ങള്‍ മാത്രമായിരിക്കും ഉണ്ടാവുക. ലളിതമായ രീതിയില്‍ കുടമാറ്റം നടത്തുമെന്നും മേളങ്ങള്‍ പതിവുപോലെ നടക്കുമെന്നും ഉന്നതതല യോഗത്തില്‍ തീരുമാനമായി. മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് അപകടത്തെ തുടര്‍ന്നാണ് തീരുമാനം.

വെടിക്കെട്ടിന് പകരം കതിന പൊട്ടിക്കും. കുടമാറ്റത്തിന് കുടകളുടെ എണ്ണം കുറക്കും. കുടമാറ്റം പ്രതീകാത്മകമായി ലളിതമായി നടത്തും. മറ്റ് ചടങ്ങുകള്‍ക്ക് മാറ്റമുണ്ടാവില്ല.

മുണ്ടത്തിക്കോട്ടെ വെടിക്കോപ്പ് നിര്‍മാണശാലയിലുണ്ടായ അപകടത്തെ തുടര്‍ന്ന് തൃശൂര്‍ പൂരം ചടങ്ങുമാത്രമായി കഴിക്കുമെന്ന് പര്ചരിച്ചിരുന്നു. പൂരം പരമ്പരാഗത ആചാരങ്ങളോടുംെ പകിട്ടോടും കൂടി നടത്തണമെന്ന നിലപാടിലായിരുന്നു പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍. അപകടത്തില്‍ 14 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പരിക്കേറ്റ നാലുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. മുണ്ടത്തിക്കോട് അപകടമുണ്ടായ പാടത്ത് ശരീരാവഷിഷ്ടങ്ങള്‍്കകായുള്ള തെരച്ചില്‍ തുടരുകയാണ്.

 

Related