തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശവുമായി മന്ത്രി വി അബ്ദുറഹ്മാന്‍. കഴിഞ്ഞ രണ്ടു തവണ മത്സരിച്ചത് പാക്കിസ്താനില്‍ ആയിരുന്നുവെന്നും രണ്ടു തവണയും അവരെ തോല്‍പ്പിച്ചു എന്നുമായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. ഇത്തവണ ഹോം ഗ്രൗണ്ടിലാണ് കളിയെന്നും മന്ത്രി പറഞ്ഞു.
അബ്ദുറഹ്മാന്‍ താനൂരിനെ അവഹേളിച്ചുവെന്ന് മുസ്‌ലിം ലീഗ് വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ ഭാഗമായി ഗായകന്‍ ഹനാന്‍ ഷായെ കൊണ്ടുവന്ന വേദിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. പ്രസ്താവന വിവാദമായതോടെ പാകിസ്താന്‍ പരാമര്‍ശം ലീഗ് തെറ്റായി വ്യാഖ്യാനിച്ചതാണ് എന്ന വാദവുമായി മന്ത്രി രംഗത്തെത്തി.
തിരൂരില്‍ നടക്കുന്ന മത്സരം ഇന്ത്യ പാകിസ്താന്‍ മത്സരം പോലെയാണെന്നാണ് താന്‍ ഉദ്ദേശിച്ചത് എന്നാണ് മന്ത്രിയുടെ വിശദീകരണം. തന്റെ പരാമര്‍ശം വളച്ചൊടിച്ച ലീഗ് അനാവശ്യമായ കളവ് പ്രചരിപ്പിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വയനാട്ടില്‍ രാഹുല്‍ഗാന്ധി വന്നപ്പോള്‍ പാക്കിസ്താന്‍ പതാകയാണ് ഉപയോഗിച്ചത് എന്ന് പറഞ്ഞവരുടെ അതേ മനോനിലയാണ് മന്ത്രിക്ക് എന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി കുറുക്കോളി മൊയ്തീന്‍ പറഞ്ഞു.
