August 13 Thursday 2026

അനൗണ്‍സ്‌മെന്റ് ഇപ്പോഴും പ്രചരിക്കുന്നു; പിന്നില്‍ എല്‍ഡിഎഫ് തന്നെ – ഫാത്തിമ തഹിലിയ

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വാഹനം എല്‍ഡിഎഫിന്റേത് തന്നെയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹിലിയ. ഒന്നിലധികം സ്ഥലങ്ങളില്‍ ഇതേ അനൗണ്‍സ്‌മെന്റ് പ്രചരിക്കുന്നുണ്ട്. ഇപ്പോഴും വിവാദ അനൗണ്‍സ്‌മെന്റ് പ്രചരിക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. എല്‍ഡിഎഫ് നല്‍കിയത് കൗണ്ടര്‍ പരാതിയാണെന്നും മതം പറഞ്ഞ് വോട്ട് പിടിക്കേണ്ട ആവശ്യം യുഡിഎഫിനില്ലെന്നും ഫാത്തിമ തഹിലിയ പറഞ്ഞു.

പല സ്ഥലങ്ങളിലും നേരത്തെ ഈ റെക്കോര്‍ഡ് അനൗണ്‍സ്‌മെന്റ് അവര്‍ പിന്‍വലിച്ചിട്ടില്ല. എല്‍ഡിഎഫി്‌ന്റെ പ്രചാരണ വാഹനത്തില്‍ ഇപ്പോഴും അത് നടക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഇതൊരിക്കലും അബദ്ധവശാല്‍ സംഭവിച്ചതല്ല. ഒരു സ്ലിപ്പ് ഓഫ് ടങ് അല്ല. റെക്കോര്‍ഡഡ് ആയിട്ട്, നടുവണ്ണൂരിലെ ഒരു സ്റ്റുഡിയോയില്‍ വെച്ച് റെക്കോര്‍ഡ് ചെയ്ത് സ്‌ക്രിപ്റ്റ് തയ്യാറാക്കി റെക്കോര്‍ഡ് ചെയതത് അവര്‍ പ്രചാരണ വാഹനത്തില്‍ ഉപയോഗിക്കുകയാണ്. പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കുന്ന ആളുകള്‍ ഇവിടെയുള്ള എല്‍ഡിഎഫ് സംവിധാനമാണ്. അവരാണ് ഇത്തരത്തിലുള്ള അനൗണ്‍സ്‌മെന്റ് തയ്യാറാക്കിയത്. ആ അനൗണ്‍സ്‌മെന്റിന്റെ ബാധ്യത അവര്‍ക്കുണ്ടെന്ന് നൂറ് ശതമാനം തെളിഞ്ഞതുകൊണ്ടാണ് ഇപ്പോള്‍ കൗണ്ടര്‍ കംപ്ലയിന്റുമായിട്ട് വന്നിട്ടുള്ളത്.

നൊച്ചാട് പഞ്ചായത്തിലെ ചാലിക്കരയിലാണ് വീണ്ടും വിവാദ അനൗണ്‍സ്‌മെന്റ് നടത്തിയത്. ‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്ന് പറഞ്ഞ് ലീഗ് വോട്ട് പിടിക്കുന്നു എന്നാണ് എല്‍ഡിഎഫ് അനൗണ്‍സ്‌മെന്റ്. ആവളയിലെ പരാതിയില്‍ കേസെടുക്കാന്‍ വൈകുന്നതിന് പിന്നാലെയാണ് വീണ്ടും അനൗണ്‍സ്‌മെന്റ് നടത്തുന്നത്.

പരാതി നല്‍കിയിട്ടും എഫ്‌ഐആര്‍ ഇടാതെ പൊലീസ് ഒത്തു കളിക്കുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു. നേരത്തെ ആവളയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതില്‍ പൊലീസ് കേസെടുത്തിട്ടില്ല. പരാതിക്കാരന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിയുടെയും മൊഴിയെടുത്തെങ്കിലും തുടര്‍നടപടി സ്വീകരിച്ചിട്ടില്ല.

 

Related