August 9 Sunday 2026

സ്‌ട്രോങ് റൂമുകള്‍ തുറക്കുന്നു; ഒന്‍പത് മണിയോടെ ഫല സൂചന | Kerala Assembly Election 2026

രാവിലെ എട്ട് മണിക്ക് സ്‌ട്രോങ് റൂമുകള് തുറക്കുന്നതോടെ വോട്ടെണ്ണല്‍ നടപടികള്‍ ആരംഭിക്കും. കഴിഞ്ഞ ഒരു മാസമായി കേരളം കാത്തിരുന്ന ജനവിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. 43 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ എട്ട് മണിക്ക് സ്‌ട്രോങ് റൂമുകള് തുറക്കുന്നതോടെ വോട്ടെണ്ണല്‍ നടപടികള്‍ ആരംഭിക്കും. ഒന്‍പത് മണിയോടെ ഫല സൂചന
അറിയാന്‍ കഴിയും.

തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഇ.വി.എമ്മിലെ വോട്ടുകള്‍ എണ്ണാന്‍ പരമാവധി 14 ടേബിളുകള്‍ വീതമുണ്ടാകും. ഒരു റൗണ്ടില്‍ പരമാവധി 14 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്.

10 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ ഭരണത്തില്‍ തിരിച്ചെത്താമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് എങ്കില്‍ മൂന്നാം തവണയും ഭരണതുടര്‍ച്ചയുണ്ടാകുമെന്ന പൂര്‍ണ വിശ്വാസത്തിലാണ് എല്‍ഡിഎഫ്. തങ്ങള്‍ക്ക് നിര്‍ണായക ശക്തിയാകാന്‍ സാധിക്കുമെന്ന് ബിജെപി കരുതുന്നു.

തിരുവനന്തപുരത്തും ആലുവയിലും കൊച്ചിയിലും സുല്‍ത്താന്‍ ബത്തേരിയിലും കല്‍പറ്റയിലും സ്‌ട്രോങ് റൂം തുറന്നു. സുല്‍ത്താന്‍ ബത്തേരിയിലെ സ്‌ട്രോങ് റൂം റിട്ടേണിങ് ഓഫീസറുടെയും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ തുറന്നു.

Related