സിപിഎം-എസ്ഡിപിഐ സഖ്യത്തെ വിമര്‍ശിച്ച് മഹാരാജാസിന് മുന്നില്‍ എസ്എഫ്‌ഐ ബാനര്‍ ഉയര്‍ത്തി. ‘അഭിമന്യുവിനെ കൊന്ന എസ്ഡിപിഐയോട്, വര്‍ഗീയതയോട് ഒരു ഘട്ടത്തിലും സന്ധിയില്ല’ എന്നെഴുതിയ ബാനര്‍ ഇന്നലെ രാത്രിയാണ് കോളജിനു മുന്നില്‍ സ്ഥാപിച്ചത്.
എസ്ഡിപിഐ-സിപിഎം സഖ്യ വിവാദം കത്തി നില്‍ക്കുന്നതിനെടെയാണ് മഹാരാജാസില്‍ ബാനര്‍ ഉയര്‍ന്നത്. എസ്ഡിപിഐ നന്നാക്കാനാണ് അവരുടെ വോട്ട് ചോദിക്കുന്നതെന്ന എകെ ബാലന്റെ പ്രസ്താവനക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്‍ഡിഎഫുകാരാല്‍ കെല്ലപ്പെട്ട രക്തസാക്ഷികളുടെ കുടുംബങ്ങളും പ്രതിഷേധവുമായി രംഗത്തുവന്നു. ഇതിനിടയിലാണ് പാര്‍ട്ടിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് മഹാരാജാസിനു മുന്നില്‍ എസ്എഫ്‌ഐ ബാനര്‍ കെട്ടിയത്. മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട അഭിമന്യു ധീരനായ കമ്യൂണിസ്റ്റാണെന്നും, ആ രക്തസാക്ഷിത്വം പാര്‍ട്ടി എക്കാലവും ഉയര്‍ത്തിപ്പിടിക്കുക തന്നെ ചെയ്യുമെന്നാണ് വിഷയത്തോട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു.
