August 9 Sunday 2026

SDPI തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഉമര്‍ മുക്താര്‍ രാജിവെച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫുമായി എസ്.ഡി.പി.ഐ നേതൃത്വം ഉണ്ടാക്കിയ രഹസ്യ ഡീലുകളില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് ഉമര്‍ മുക്താര്‍ പാര്‍ട്ടി അംഗത്വം രാജിവെച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. കാലങ്ങളായി പൊതുസമൂഹത്തിന് മുന്നില്‍ എസ്ഡിപിഐ ഉയര്‍ത്തിപ്പിടിച്ച നിലപാടുകളെ ബലികഴിക്കുന്നതായിരുന്നു അവരുടെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ഗുരുവായൂര്‍ മണ്ഡലം ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ് നിസാര്‍ ഷാള്‍ അണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം എം.കെ അസ്‌ലം, ജില്ലാ ജനറല്‍ സെക്രട്ടറി റക്കീബ് കെ. തറയില്‍, വൈസ് പ്രസിഡന്റ് ടി.എം കുഞ്ഞിപ്പ, കമ്മിറ്റിയംഗങ്ങളായ സി.ആര്‍ ഹനീഫ, അക്ബര്‍ പി.കെ, മണ്ഡലം ഭാരവാഹികളായ ഫൈസല്‍ ഉസ്മാന്‍, റഹീം. ഒ.കെ, മുംതാസ് കരീം, റസാഖ് ആലുംപടി എന്നിവര്‍ സന്നിഹിതരായിരുന്നു.

Related