October 14 Wednesday 2026

കേന്ദ്രസർക്കാരിനെ വെട്ടിലാക്കി റിസർവ് ബാങ്ക് റിപ്പോർട്ട്

പത്ത് വർഷത്തെ ബി.ജെ.പി ഭരണം രാജ്യത്തെ 47 വർഷം പുറകിലെത്തിച്ചതായി റിസർവ് ബാങ്ക് റിപ്പോർട്ട്.നെറ്റ് ഫിനാൻഷ്യൽ സേവിങ്സ് (ഹൗസ്ഹോൾഡ് നെറ്റ് സേവിങ്സ്)
ഗ്രോസ് നാഷണൽ ഡിസ്പോസബിൾ ഇൻകത്തിന്റെ 5.2 ശതമാനമായി
47 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തി.

കടബാധ്യത നിരക്ക്:
ജൂൺ 2024-ൽ ഹൗസ്ഹോൾഡ് ഡെറ്റ് GDP-യുടെ 42.9%. ഇത് മുൻവർഷങ്ങളെ അപേക്ഷിച്ച് വർധനവാണ്.ഡിസംബർ 2023-ൽ 40% ആയിരുന്നു.
മാർച്ച് 2025-ൽ പെർ കാപിറ്റ ഡെറ്റ് (ഒരു വ്യക്തിയുടെ ശരാശരി കടം) ₹4.8 ലക്ഷമായി ഉയർന്നു. മാർച്ച് 2023-ൽ ₹3.9 ലക്ഷമായിരുന്നു. 2013-ൽ പെർ കാപിറ്റ ഡെറ്റ് ₹45,391/- മാത്രമായിരുന്നു.

നരേന്ദ്ര മോദി ഭരണം രാജ്യത്തെ സാമ്പത്തിക ഉന്നതിയിൽ എത്തിക്കുന്നു എന്ന് തെറ്റിദ്ധരിക്കുന്നവർ യഥാർത്ഥ്യം
RBI റിപ്പോർട്ട് വിശകലനം ചെയ്ത് പഠിക്കുക….. മനസ്സിലാക്കുക.

നെറ്റ് ഫിനാൻഷ്യൽ സേവിങ്സ് (ഹൗസ്ഹോൾഡ് നെറ്റ് സേവിങ്സ്)
ഗ്രോസ് നാഷണൽ ഡിസ്പോസബിൾ ഇൻകത്തിന്റെ 47 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തി, എന്ന് വെച്ചാൽ രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം
47 വർഷം പുറകോട്ട് കൊണ്ടെത്തിച്ചു എന്നാണ്. പത്ത് വർഷം ഭരിച്ചപ്പോൾ ജനങ്ങളെ
47 വർഷം പുറകിൽ എത്തിച്ചു, എന്ന് വെച്ചാൽ 1970 കളിലെ സാമ്പത്തിക ദുർബല അവസ്ഥയിൽ എത്തിച്ചു.
ഇതിന്റെ ഏറ്റവും ആഘാതം ഏൽക്കാൻ പോകുന്നത് ഇന്ത്യയിലെ സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കാത്ത ജനതയായ
ദളിത്-പിന്നോക്ക- ഇസ്ലാം- ബുദ്ധിസ്റ്റ് ജനതയെയായിരിക്കും എന്നതിൽ തർക്കം വേണ്ട. ഒരു പത്ത് വർഷം കൂടി ബി.ജെ.പി ഭരിച്ചാൽ 1930 കളിലെ അവസ്ഥയിൽ എത്തും
ദളിത് -പിന്നോക്ക- മുസ്‌ലിം ജനത.

EWS സംവരണം നടപ്പിലാക്കിയതിന്റെ സാമൂഹ്യ ആഘാതം പത്ത് വർഷം കഴിയുമ്പോൾ ഭീകര രൂപം പ്രാപിക്കും.
നവ ചാതുർവർണ്യം ഹിന്ദുത്വ തേരിലേറി വരുന്നതിന്റെ ഏറ്റവും വലിയ ചൂണ്ടുപലകയാണ് പത്ത് വർഷം കൊണ്ട് സംഘ പരിവാർ ഭരണത്തിൽ ജനങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം
47 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തി എന്നത്.

നവഫാസിസം എന്നാൽ നവചാതുർവർണ്യം എന്ന് തിരിച്ചറിഞ്ഞ്
ദളിത് -പിന്നോക്ക-മുസ്‌ലിം -ബുദ്ധിസ്റ്റ് ജനത അതിതീവ്ര സനാതന ത്രൈവർണ്ണിക ബ്രഹ്മണിക്കൽ ഹിന്ദുത്വ ഭരണത്തെ പത്തൊമ്പതാം നൂറ്റാണ്ടിൽ മൂലയ്ക്ക് അടിച്ച് കൂട്ടിയ പോലെ അടിച്ച് കൂട്ടാൻ തയ്യാറാകുക.

(അവലംബം – ദ്രാവിഡ വിചാര കേന്ദ്രം)

Related