August 9 Sunday 2026

സിഎപിഎഫ് ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി

2026 ലെ സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സ് (റെഗുലേഷന്‍) ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി. നിയമനം, സ്ഥാനക്കയറ്റം, ഡെപ്യുട്ടേഷന്‍ തുടങ്ങി എല്ലാ നിയമനങ്ങള്‍ക്കും ഒരേ മാനദണ്ഡം ഉറപ്പാക്കുന്ന സിഎപിഎഫ് നിയമ ബില്‍ ഏപ്രില്‍ ഒന്ന്, രണ്ട് തിയ്യതികളിലാണ് പാര്‍ലെമന്റിന്റെ ഇരു സഭകളിലും പാസ്സാക്കിയത്. തുടര്‍ന്ന് രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കുകയായിരുന്നു. രാഷ്ട്രപതി അംഗീകാരം ലഭിച്ചതോടെ നിയമം പ്രാബല്യത്തി വന്നു. സംവരണവുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ത്തി ബില്ലിനെ എതിര്‍ത്തുകൊണ്ട് വോട്ടെടുപ്പില്‍നുന്ന് പ്രതിപക്ഷം വിട്ടു നിന്നിരുന്നു.

സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, എസ്എസ്ഡി തുടങ്ങിയ ഓരോ സേനകള്‍ക്കും പ്രത്രേകം നിയമങ്ങളായിരുന്നു. ഈ നിയമങ്ങളെ ഒരു നിയമത്തിനു കീഴിലാക്കുക എന്നതാണ് സിഎപിഎഫ് കൊണ്ട് ലക്ഷ്യംവെക്കുന്നത്.
പുതിയ നിയമത്തില്‍ ഉന്നത തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നിശ്ചിത ശതമാനം സംവരണം ഏര്‍പ്പെടുത്തും. ഐപിഎസ് ക്വാട്ട നിമവിധായമാക്കുകയും ചെയ്തു. ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തില്‍ 100 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് നിയമത്തില്‍ വന്ന മാറ്റമാണ്. ഡയറക്ടര്‍ ജനറല്‍മാര്‍ക്ക് നൂറ് ശതമാനം സിഎപിഎഫ് ഉദ്യോഗസ്ഥരുടെ സേവന സാഹചര്യങ്ങളിലെ അവ്യക്തതകളും മാനേജ്മെന്റ് വെല്ലുവിളികളും പരിഹരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ് ബില്‍ എന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. ഇത് സേനകളുടെ കാര്യക്ഷമതയും മനോവീര്യവും ശക്തിപ്പെടുത്തുമെന്നും അദ്ധേഹം പറഞ്ഞു.

Related