August 11 Tuesday 2026

വിഡി സതീശന് അനുകൂലമായത് പ്രതിഛായ

കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നില്‍ സതീശന്റെ ശക്തമായ പ്രതിച്ഛായ. എംഎല്‍എമാരുടെ പിന്തുണ കെസി വേണുഗോപാലിന് ആയിരുന്നിട്ടും ജനകീയ പിന്തുണയെയാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുവാന്‍ ഹൈക്കമാന്‍ഡ് മാനദണ്ഡമാക്കിയത്. 2021-26 കാലയളവില്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു വിഡി സതീശന്‍. ഈ കാലയളവിലെ ശക്തമായ നിലപാടുകളും ആഴത്തിലുള്ള പഠനങ്ങളില്‍ നിന്നെടുത്ത തീരുമാനങ്ങളും വിമര്‍ശനങ്ങളും സതീശനെ ജനകീയനാക്കി മാറ്റി. ഈ ജനകീയതയാണ് മുഖ്യമന്ത്രി കസേരയിലേക്കുള്ള സതീശന്റെ യാത്രയെ സുഖമമാക്കിയത്. കേരളത്തിലെ വ്യത്യസ്ത സാമുദായിക വിഭാഗങ്ങളുമായുള്ള ഊഷ്മള ബന്ധവും സമീപനങ്ങളും അധികാരാരോഹണത്തിന് സതീശന് സഹായകരമായി.

എന്നും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അവഗണനകള്‍ നേരിട്ട വ്യക്തിയാണ് സതീശന്‍. 2011 ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയാകും എന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും സതീശനെ ഭാഗ്യം തുണച്ചില്ല. ആ കാലയളവില്‍ സതീശന് ലഭിച്ചത് നിയമസഭാ സ്പീക്കര്‍ എന്ന പദവിയാണ്. എന്നാല്‍ തന്റെ രാഷ്ട്രീയ ഗുരുനാഥന്‍ ജി കാര്‍ത്തികേയനുവേണ്ടി സ്പീക്കര്‍ പദവി സ്വയം ഒഴിഞ്ഞു കൊടുക്കുകയായിരുന്നു സതീശന്‍.2021-26 കാലയളവിലെ പിണറായി മന്ത്രിസഭയില്‍ പ്രതിപക്ഷ നേതാവായതോടെയാണ് ആദ്യത്തെ ക്യാബിനറ്റ് പദവിയില്‍ സതീശന്‍ എത്തുന്നത്. പരന്ന വായനയിലൂടെയും വിഷയങ്ങളെ കൃത്യമായി പഠിച്ചു കൊണ്ടുമുള്ള വിമര്‍ശനങ്ങളിലൂടെയും അവതരണങ്ങളിലൂടെയും സതീശന്‍ ജനശ്രദ്ധ പിടിച്ചുപറ്റി.102 സീറ്റ് എന്ന മാജിക് നമ്പറിലേക്ക് യു ഡി എഫിനെ എത്തിക്കുന്നത്തില്‍ സതീശന്റെ റോള്‍ നിര്‍ണായകമായിരുന്നു. ജയിച്ചാല്‍ ക്രെഡിറ്റ് ടീം യു ഡി എഫിന് തോറ്റാല്‍ ഉത്തരവാദിത്വം തനിക്ക് എന്ന സതീശന്റെ പ്രഖ്യാപനം ഏവരിലും മതിപ്പ് ഉളവാക്കി. യു ഡി എഫ് നൂറ് സീറ്റ് കടക്കുമെന്നും, അര ഡസണ്‍ മന്ത്രിമാര്‍ തോക്കുമെന്ന പ്രവചനവും, യുഡിഎഫ് പരാജയപ്പെട്ടാല്‍ വനവാസത്തിന് പോകുമെന്ന പ്രഖ്യാപനവും കേവലം വാചാടോപം അല്ലെന്ന് തെളിയിച്ചു കാട്ടിയതും സതീശനില്‍ പ്രതീക്ഷ വെക്കുവാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു.

കെ ദാമോദര മേനോനിന്റെയും, വിലാസിനി അമ്മയുടെയും മകനായി 1964 ലാണ് ജനനം.പനങ്ങാട് ഹൈ സ്‌കൂളില്‍ നിന്ന് പ്രാഥമിക പഠനം പൂര്‍ത്തിയാക്കി.തേവരയിലെ സേക്രെഡ് ഹാര്‍ട്ട് കോളേജ്,കേരള ലോ അക്കാദമി, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളില്‍ ഉപരിപഠനം. കെ എസ് യു വിലൂടെ രാഷ്ട്രീയത്തിലേക്ക്.പത്തുവര്‍ഷത്തോളം കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.ആര്‍ ലക്ഷ്മി പ്രിയയാണ് ഭാര്യ.മകള്‍ ഉണ്ണിമായ.2001 മുതല്‍ എറണാകുളം ജില്ലയിലെ പറവൂരിനെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത് സതീശനാണ്.

 

Related