November 23 Monday 2026

ഇസ്രയേലിലെ രാഷ്ട്രീയ ഭരണമാറ്റവും ഫലസ്തീനിയൻ നെല്‍സണ്‍ മണ്ടേലയുടെ മോചനവും

Marwan Barghouti
തെരഞ്ഞെടുപ്പ് ഫലം അനിശ്ചിതത്വത്തിലായതിനെത്തുടര്‍ന്ന്, 2026 നവംബര്‍ 7-ന് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, മുന്‍ ഐ.ഡി.എഫ് (IDF) ചീഫ് ഓഫ് സ്റ്റാഫും ‘യഷാര്‍‘ (Yashar) പാര്‍ട്ടി നേതാവുമായ ഐസന്‍കോട്ടിനെ സര്‍ക്കാര്‍ രൂപീകരണത്തിനായി ചുമതലപ്പെടുത്തി. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പക്ഷത്തേക്കാള്‍ കൂടുതല്‍, അതായത് നെസെറ്റിലെ (ഇസ്രായേല്‍ പാര്‍ലമെന്റ്) 67 അംഗങ്ങളുടെ പിന്തുണ ഐസന്‍കോട്ടിന് ലഭിച്ചു. ഇസ്രായേല്‍ നേതൃത്വത്തിലുണ്ടാകുന്ന മാറ്റങ്ങൾ തടവുകാരുടെ മോചനത്തിനും നയതന്ത്രപരമായ പുനര്‍വിചിന്തനങ്ങള്‍ക്കും വഴിയൊരുക്കാനുള്ള സാധ്യതയാണ് ഇതിലൂടെ തെളിഞ്ഞുവന്നിരിക്കുന്നത്.

ഇസ്രായേലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗാഡി ഐസന്‍കോട്ടിനെ ക്ഷണിച്ച സാഹചര്യത്തില്‍, ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു സാധ്യത, ദീര്‍ഘകാലമായി തടവിലായിരിക്കുന്ന ഫലസ്തീന്‍ നേതാവ് മര്‍വാന്‍ ബര്‍ഗൂതിയുടെ മോചനമാണ്.
1959-ല്‍ വെസ്റ്റ് ബാങ്കിലെ കോബാര്‍ ഗ്രാമത്തില്‍ ജനിച്ച മര്‍വാന്‍ ബര്‍ഗൂതി, 2002 ഏപ്രിലില്‍ ‘ഓപ്പറേഷന്‍ ഡിഫന്‍സീവ് ഷീല്‍ഡ്’ (Operation Defensive Shield) എന്ന സൈനിക നടപടിക്കിടെയാണ് അറസ്റ്റിലായത്. അന്നു മുതല്‍ അദ്ദേഹം ഇസ്രായേല്‍ തടവറയിലാണ്. ‘രണ്ടാം ഇന്‍തിഫാദ’ (Second Intifada) കാലത്ത് നടന്ന ആക്രമണങ്ങളില്‍ പങ്കാളിയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്, 2004-ല്‍ ഒരു ഇസ്രായേല്‍ കോടതി അദ്ദേഹത്തിന് അഞ്ച് ജീവപര്യന്തം തടവും കൂടാതെ 40 വര്‍ഷം തടവും ശിക്ഷ വിധിച്ചു. എന്നാല്‍, ഈ കോടതിയുടെ നിയമസാധുതയെ അദ്ദേഹം തുടര്‍ച്ചയായി ചോദ്യം ചെയ്യുകയും, തനിക്കെതിരായ കുറ്റങ്ങള്‍ നിഷേധിക്കുകയും ചെയ്തു. 2026 അവസാനത്തോടെ ഏകദേശം 24 വര്‍ഷം അദ്ദേഹം ജയിലില്‍ ചെലവഴിച്ചു കഴിഞ്ഞിരുന്നു.
അൽ ഫത്തഹ് (Al Fatah) പ്രസ്ഥാനത്തിലെ മുതിര്‍ന്ന നേതാവും, വെസ്റ്റ് ബാങ്കിലെ സംഘടനയുടെ മുന്‍ സെക്രട്ടറി ജനറലുമായ ബര്‍ഗൂതി, വിദ്യാര്ഥി പ്രവര്‍ത്തകനായാണ് ശ്രദ്ധേയനായത്. പിന്നീട് നടന്ന രണ്ട് ഇന്‍തിഫാദകളിലും അദ്ദേഹം ഒരു പ്രധാന നേതാവായി ഉയര്‍ന്നു വന്നു. ജയിലില്‍ ആയിരിക്കുമ്പോഴും അദ്ദേഹം രാഷ്ട്രീയമായി സജീവമായി. 1967-ലെ അതിര്‍ത്തികളെ അടിസ്ഥാനമാക്കിയുള്ള ‘ഇരട്ട-സ്റ്റേറ്റ്’ (two-state) പരിഹാരത്തിന് വിവിധ ഫലസ്തീന്‍ വിഭാഗങ്ങള്‍ക്കിടയില്‍ സമവായം ലക്ഷ്യമിട്ടുകൊണ്ട് 2006-ല്‍ തയ്യാറാക്കിയ ‘ഫലസ്തീന്‍ തടവുകാരുടെ രേഖ’ (Palestinian Prisoners’ Document) തയ്യാറാക്കുന്നതില്‍ അദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്.

മനുഷ്യാവകാശ സംഘടനകള്‍, സാംസ്‌കാരിക വ്യക്തിത്വങ്ങള്‍, ഏതാനും ചില രാഷ്ട്രീയ നേതാക്കള്‍ എന്നിവരില്‍ നിന്ന് അന്താരാഷ്ട്ര തലത്തില്‍ പലതവണ ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടും, നെതന്യാഹു അടക്കമുള്ള ഇസ്രായേല്‍ സര്‍ക്കാരുകള്‍ അദ്ദേഹത്തെ മോചിപ്പിക്കാന്‍ തയ്യാറായില്ല. ഫലസ്തീനീയൻ രാഷ്ട്രീയത്തില്‍ സമവായത്തിന്റെയും ബഹുസ്വര ചിന്താഗതിയുടെയും വക്താവായിട്ടാണ് ബര്‍ഗൂതി പ്രതിഷ്ഠ നേടിയിട്ടുള്ളത്.വ്യത്യസ്ത ഫലസ്തീനിയന്‍
സംഘടനകള്‍ക്കിടയിലെ ഭിന്നതകള്‍ പരിഹരിക്കാനും, ചര്‍ച്ചകളെ മുന്നോട്ട് കൊണ്ടുപോകാനും അദ്ദേഹത്തിന് കഴിയുമെന്നാണ് പൊതുവായ വിശ്വസം. ഫസ്തിനിലെ നെല്‍സണ്‍ മണ്ടേല എന്ന വിശേഷണവും ബര്‍ഗൂതിക്കുണ്ട്.
ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള പുതിയ ഇസ്രായേല്‍ സര്‍ക്കാരോ, അല്ലെങ്കില്‍ അതിന് പകരമായി വരുന്ന ഭരണകൂടമോ-തടവുകാരുടെ കൈമാറ്റം, രാഷ്ട്രീയ ധാരണ, അല്ലെങ്കില്‍ ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്കുള്ള മറുപടി എന്നിങ്ങനെ ഏത് മാര്‍ഗ്ഗത്തിലൂടെയായാലും- ബര്‍ഗൂതിയുടെ മോചനത്തിന് വഴിയൊരുക്കിയാല്‍, അത് ഫലസ്തീന്‍ ജനതയുടെ ആഗ്രഹങ്ങള്‍ക്കും നേതൃത്വപരമായ നവീകരണത്തിനും പുതിയ ഊര്‍ജ്ജം പകരും. ഇത്തരമൊരു നീക്കം മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളെത്തന്നെ മാറ്റിമറിച്ചേക്കാം.

ഇസ്രായേല്‍-ഫലസ്തീന്‍ വിഷയങ്ങളില്‍ അമേരിക്കയ്ക്ക് മാത്രമാണ് നിര്‍ണ്ണായക സ്വാധീനമുള്ളത് എന്ന ധാരണയെ ഇത് ദുര്‍ബലപ്പെടുത്തുകയും, ഭാവിയിലെ നയതന്ത്ര ചര്‍ച്ചകളില്‍ മറ്റ് മിഡില്‍ ഈസ്റ്റ്, വടക്കൻ ആഫ്രിക്കന്‍ രാജ്യങ്ങളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്‌തേക്കാം. ഇസ്രായേലിലെ രാഷ്ട്രീയ അസ്ഥിരതയും സുരക്ഷാ മുന്‍ഗണനകളും കാരണം കാര്യങ്ങള്‍ എങ്ങനെ കലാശിക്കുമെന്ന് വ്യക്തമല്ലെങ്കിലും, നിലവിലെ ഭരണമാറ്റം ബര്‍ഗൂതിയുടെ ഭാവിയെക്കുറിച്ചുള്ള പഴയ ചോദ്യത്തെ വീണ്ടും സജീവ ചര്‍ച്ചാവിഷയമാക്കിയിരിക്കുന്നു.

Related