August 13 Thursday 2026

എസ്.ഡി.പി.ഐയോട് വോട്ട് ആവശ്യപ്പെട്ടിട്ടില്ല – മുഖ്യമന്ത്രി

എസ്.ഡി.പി.ഐ പിന്തുണ തിരഞ്ഞെടുപ്പിൽ ആവശ്യപ്പെട്ട് ആരെയും സമീപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വർത്താ സമ്മേളനത്തിൽ പറഞ്ഞു.നേമത്തടക്കമുള്ള എസ്.ഡി.പി.ഐയുടെ എൽ.ഡി.എഫ് പിന്തുണയെ കുറിച്ചുള്ള ചോദ്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേമത്ത് അടക്കം സി.പി.എം ആവശ്യത്തെ മാനിച്ചാണ് പിന്തുണ എന്ന് എസ്.ഡി.പി.ഐ നേതൃത്വം വ്യക്തമാക്കിയിരുന്നു.

എസ്.ഡി.പി.ഐ പിന്തുണ ചോദിച്ചിട്ടില്ലെന്നും ഇത്തരം പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.നേമത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താവാം അവർ കഴിഞ്ഞ പ്രാവശ്യം നേമത്ത് സി.പി.എമ്മിന് വോട്ട് ചെയ്തത്. അത് ഏതെങ്കിലും കരാറിന്റെ ഭാഗമല്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്നു പറയുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. ഒരു വർഗീയതയുമായും ഞങ്ങൾക്ക് ബന്ധമില്ല എന്നായിരുന്നു ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി.

നിങ്ങൾക്കു വേണ്ട ഉത്തരം കിട്ടുന്നില്ല എന്നേയുള്ളൂ, നിങ്ങൾ ആഗ്രഹിക്കുന്നത് ഞങ്ങൾ വലിയതോതിൽ ഒറ്റപ്പെടണമെന്നാണ്. എന്തുചെയ്യാനാ നാട്ടുകാർ ഞങ്ങളെ ഒറ്റപ്പെടുത്താൻ തയ്യാറല്ല.എൽ.ഡി.എഫിന് സ്വീകാര്യത കൂടുമ്പോൾ പുകമറ സൃഷ്ടിക്കാൻ നോക്കുന്നു. ഒരു വർഗീയതയുമായും കൂട്ടുകൂടുന്ന നിലപാട് ഞങ്ങൾക്കില്ല ഒരു വർഗീയതയുടെയും താത്പര്യം സംരക്ഷിക്കില്ല. മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Related