August 11 Tuesday 2026

വി.ഡി സതീശനുമായി നേരിട്ടുള്ള സംവാദത്തിന് ഇല്ലെന്ന് പിണറായി വിജയന്‍; ഫെയ്‌സ്ബുക്ക് സംവാദത്തിനാണ് ക്ഷണിച്ചതെന്ന് | Election BNeats

പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി നേരിട്ടുള്ള സംവാദത്തിന് ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് സംവാദത്തിന് തയ്യാറായണല്ലോ എന്ന മാധ്യമ പ്രര്‍ത്തകരുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് നേരിട്ടുള്ള സംവാദത്തിനല്ല, ഫെയ്‌സ്ബുക്ക് സംവാദത്തിനാണ് താന്‍ ക്ഷണിച്ചതെന്ന് വ്യക്തമാക്കിയത്. അത്തരമൊരു സംവാദത്തിന് തയ്യാറല്ല എന്ന് അദ്ധേഹം പറഞ്ഞിട്ടില്ല, സംവാദം നടക്കട്ടെ എന്നും പിണറായി പറഞ്ഞു. അതേസമയം, സംവാദത്തിനായി കാത്തിരിക്കുന്നുവെന്നും വിഷയം മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും വി.ഡി സതീശന്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.

”സംവാദമാകാം എന്ന് പറഞ്ഞിട്ട് 24 മണിക്കൂര്‍ കഴിഞ്ഞു. സ്ഥലവും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്താം” എന്നാണ് വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

മുഖ്യമന്ത്രി മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിലും പ്രതിപക്ഷ നേതാവുമായി നേരിട്ടുള്ള സംവാദത്തിനില്ലെന്ന സൂചന നല്‍കുന്നുണ്ട്. നിയമസഭയില്‍ നേര്‍ക്ക് നേര്‍ സംവാദം നടത്താനുള്ള അവസരം ഒഴിവാക്കിയ പ്രതിപക്ഷത്തിന്റെ ബുദ്ധി ചില്ലറയല്ലെന്നും മുഖ്യമന്ത്രി ലേഖനത്തിലൂടെ പരിഹസിച്ചു..

Related