October 14 Wednesday 2026

140 മണ്ഡലങ്ങളിലും മത്സരിച്ചത് പിണറായി; വി കുഞ്ഞികൃഷ്ണന്റെ പരിഹാസം

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും മത്സരിച്ചത് പിണറായി വിജയൻ ആണെന്ന് വി കുഞ്ഞിക്കൃഷ്ണൻ. ടി കെ ഗോവിന്ദൻ എംഎൽഎയുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് വി. കുഞ്ഞി കൃഷ്ണന്റെ പരിഹാസം. അതു പൂർണ്ണമായും പരാജയമായിരുന്നുവെന്നും തിരുവാക്ക് എതിർവാ ഇല്ലാ എന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികമായി തളിപ്പറമ്പിലും പയ്യന്നൂരിലും ജില്ലാ കമ്മിറ്റിയാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത് എന്നത് ശരിയാണ്. എന്നാൽ, പിണറായിയും എം.വി ഗോവിന്ദനും അറിയാതെ ജില്ലാ സെക്രട്ടറി പേര് നിർദ്ദേശിക്കില്ല. പാർട്ടിയെ കേൾക്കാത്ത സിപിഎം എന്തിനാണ് ജനങ്ങളെ കേൾക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Related