എഫ്‌സിആര്‍എ നിയമ ഭേദഗതി നടപടി താത്കാലികമായി നിര്‍ത്തിവെച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് സിഎസ്‌ഐസഭ ബിഷപ്പ്‌സ് കൗണ്‍സില്‍ സെക്രട്ടറി ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ജനങ്ങള്‍ രാഷ്ട്രീയ പ്രബുദ്ധതയുള്ളവരാണ്, അവര്‍ക്ക് ചിന്തിക്കാനുള്ള കഴിവ് ഉണ്ടെന്ന ഓര്‍മവേണമെന്നും അദ്ധേഹം പറഞ്ഞു. ആശങ്കാജനകമായ എഫ്‌സിആര്‍എ നിയമ ഭേദഗതി പൂര്‍ണമായും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. നിരവധി ക്രൈസ്തവ സഭകള്‍ എഫ്‌സിആര്‍എ നിയമ ഭേദഗതി ബില്ലിനെതിരെ രംഗത്തു വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്‌കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ബില്ല് സഭയില്‍ അവതരിപ്പിക്കാതെ താത്കാലികമായി മാറ്റിവെക്കുകയായിരുന്നു.
