നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് പെയ്ഡ് സര്‍വെകളെന്ന് പ്രതിപക്ഷ വനേതാവ് വി.ഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തില്‍ പല തട്ടിക്കൂട്ട് സര്‍വെകളും വരുന്നുണ്ട്. ഇവയില്‍ അധികവും പെയ്ഡ് സര്‍വെകളാണ്. പൈസ കൊടത്തുണ്ടാക്കുന്ന വിശ്വാസതയില്ലാത്ത സര്‍വെകളാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിസും ഇത്തരത്തിലുള്ള സര്‍വെകള്‍ വന്നിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലെ ഒരു തെരഞ്ഞെടുപ്പിലും ഞങ്ങള്‍ പറഞ്ഞത് മാറിയിട്ടില്ല. ഈ തെരഞ്ഞെടുപ്പിലും നൂറിലധികം സീറ്റുമായി അധികാരത്തിലേക്ക് തിരിച്ചു വരും’ സതീശന്‍ പറഞ്ഞു. ഒപ്പത്തിനൊപ്പമാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍, യാഥാര്‍ഥ്യം തിരിച്ചാണെന്നും യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ വലിയ മാര്‍ജിന്‍ വ്യത്യാസമുണ്ടെന്നും അദ്ധേഹം പറഞ്ഞു.
