October 14 Wednesday 2026

സിഎംആർഎൽ മാസപ്പടി കേസ്: അന്വേഷണത്തിന് സ്‌റ്റേ ഇല്ല

സിഎംആർഎൽ മാസപ്പടി വിവാദ കേസിലെ അന്വേഷണത്തിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചില്ല. വാദം നീട്ടിക്കൊണ്ട് പോകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിയിൽ വിശദമായ വാദം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇഡി ക്ക് അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് കോടതി വ്യക്തമാക്കി. പിണറായിയുടെ വീട്ടിൽ ഇഡി പരിശോധന നടത്തിയെങ്കിലും അദ്ദേഹത്തെ ചോദ്യം ചെയ്യാത്ത സാഹചര്യത്തിൽ എന്തിനാണ് ഇഡിക്കെതിരെ ആക്രമണം ഉണ്ടായത് എന്ന ചോദ്യത്തിന് സിപിഎമ്മിന് ഉത്തരമില്ലായിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ പുതിയ നടപടി ഉണ്ടാകുന്നത്.

Related